കോഴിക്കോട്:കൂടത്തായിയിൽ നടന്ന മരണങ്ങൾ സൈനേഡ് ഉള്ളിൽ ചെന്നിട്ടെന്ന് കണ്ടെത്തി .”സ്ലോ പോയ്സണിങ് ” അഥവാ ചെറിയ അളവിൽ വിഷം ഭക്ഷണത്തിലൂടെയും മറ്റും എത്തിച്ചു പാടി പടിയായി ആളെ കൊല്ലുന്ന വിദ്യയാണ് നടപ്പിലാക്കിയിരിക്കുന്നത്.അതാണ് വർഷങ്ങളുടെ ഇടവേളയിൽ ആറ് മരണങ്ങൾ നടന്നതിന്റെ കാരണം .കുടുംബനാഥനായ റോയ് സൈനേഡ് നല്ല അളവിൽ ഉള്ളിൽ ചെന്ന് പൊടുന്നനെയാണ് മരിച്ചത് .എന്നാൽ ബാക്കിയെല്ലാവരും ചെറിയ അളവിൽ വിഷം ഉള്ളിൽ ചെന്ന് പതുക്കെയാണ് മരിച്ചത്.ദുരൂഹ സാഹചര്യങ്ങളിൽ മരണമടഞ്ഞ ആ ആറ് പേരുടെയും ശരീരം കല്ലറയിൽ നിന്നും പുറത്തെടുത്തു ഫോറൻസിക് രാസ പരിശോധനയ്ക്കയച്ചു .ആദ്യം രാസപരിശോധനാഫലം വന്നതിനു ശേഷം മതി അറസ്റ്റ് എന്ന് തീരുമാനിച്ചിരുന്നതാണ് എന്നാൽ ജോളിയുടെ കുറ്റസമ്മത മൊഴി വന്നതോടെ പോലീസ് തീരുമാനം മാറ്റി .കൊല്ലപ്പെട്ടവരിൽ ഇപ്പോഴത്തെ സാലിയുടെ ഭർത്താവിന്റെ മുൻഭാര്യയും കുട്ടിയുമുണ്ട് .കുറ്റസമ്മത മൊഴി വന്നതോടെ പോലീസിന്റെ ജോലി എളുപ്പമായി.രാസപരിശോധനാഫലം ലഭിക്കാനായി കാത്തിരിക്കുകയാണ് പോലീസ് .
ബന്ധുക്കളും സുഹൃത്തുക്കളും തന്നെ സഹായിച്ചിട്ടുണ്ട് എന്നാണു ജോളിയുടെ തുറന്നു പറച്ചിൽ .ഈ മൊഴിക്ക് ബലം നൽകുന്ന മറ്റു തെളിവുകളും കൂടി ഒത്തുവന്നാൽ കൂടുതൽ അറസ്റ്റ് ഉണ്ടാകും എന്നതാണ് പോലീസ് വൃത്തങ്ങൾ നൽകുന്ന സൂചന . ഇപ്പോൾ തന്നെ ജോളിയടക്കം മറ്റു രണ്ടുപേർ കൂടി അറസ്റ്റിലായി .ജോളിയുടെ ബന്ധുവായ മാത്യു ,മാത്യുവിന്റെ സുഹൃത്തും സ്വർണപ്പണിക്കാരനുമായ പ്രജികുമാർ എന്നിവരെയാണ് ഇതുവരെ പോലീസ് അറസ്റ്റ് ചെയ്തത് .കോടതിയിൽ ഹാജരാക്കിയ ഈ മൂന്നുപേരെയും പതിന്നാലു ദിവസത്തേക്ക് റിമാൻഡ് ചെയ്തു .കൂടുതൽ ചോദ്യം ചെയ്യാനായി ജോളിയെ ഉടനെ പോലീസ് കസ്റ്റഡിയിൽ ആവശ്യപ്പെടും .
വ്യാജ ഒസ്യത്തുണ്ടാക്കി ടോം തോമസിന്റെ സ്വത്തു തട്ടാനുള്ള ശ്രമം കോഴിക്കോട് റൂറൽ എസ പിക്ക് മുൻപാകെ പരാതിയായെത്തി .അത് സംബന്ധിച്ച കേസന്വേഷണമാണ് കൊലപാതകപാരമ്പരകളുടെ ചുരുളഴിച്ചത്.