തിരുവനന്തപുരം:ബിജെപി നേതാവ് കെ.സുരേന്ദ്രന്റെ അറസ്റ്റില്‍ പ്രതിഷേധിച്ച് ബിജെപി നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചിനിടെ സംഘര്‍ഷം.രാത്രി എട്ട് മണിക്ക് ശേഷം തുടങ്ങിയ മാര്‍ച്ച് സെക്രട്ടേറിയറ്റ് നടയിലെത്തിയപ്പോള്‍ പ്രതിഷേധക്കാരും പൊലീസും തമ്മില്‍ വാക്കേറ്റമുണ്ടായി.തുടര്‍ന്ന് കാര്യങ്ങള്‍ സംഘര്ഷത്തിലെത്തിയപ്പോള് പൊലീസ് പ്രവര്‍ത്തകര്‍ക്ക് നേരെ ജലപീരങ്കി പ്രയോഗിക്കുകയും ചെയ്തു.
പോലീസ് സ്ഥാപിച്ച ബാരിക്കേഡുകള്‍ മറികടക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് ഒരു പ്രവര്ത്തകന് പരിക്കേറ്റു. തുടര്‍ന്ന് പ്രവര്‍ത്തകര്‍ പോലീസിനുനേരെ വലിയ രീതിയില്‍ പ്രതിഷേധിച്ചു.നേതാക്കള്‍ ഇടപെട്ട് പ്രവര്‍ത്തകരെ ശാന്തരാക്കുകയായിരുന്നു.
അതേസമയം കെ.സുരേന്ദ്രനെ അറസ്റ്റുചെയ്ത നടപടി അത്യന്തം ആപത്കരമായ സാഹചര്യമാണ് സൃഷ്ടിച്ചിരിക്കുന്നതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ പി.എസ്.ശ്രീധരന് പിള്ള പറഞ്ഞു. അറസ്റ്റില്‍ പ്രതിഷേധിച്ച് നാളെ സംസ്ഥാന വ്യാപകമായി ബി.ജെ.പി പ്രതിഷേധ ദിനം ആചരിക്കുമെന്നും അദ്ദേഹം പറഞ്ഞു.