തിരുവനന്തപുരം:അന്തരിച്ച കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാനായ കെഎം മാണിയുടെ മരണവാര്‍ത്ത ഹിന്ദിപത്രം നല്‍കിയത് ജീവിച്ചിരിക്കുന്ന മന്ത്രി എംഎം മണിയുടെ ഫോട്ടോ നല്‍കി.കേരളത്തിന്റെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായിരുന്ന കെ.എം മണി അന്തരിച്ചു എന്നാണ് ഫോട്ടോയടക്കം നല്‍കിയിരിക്കുന്ന വാര്‍ത്ത.
ആളു മാറി,പേര് കെഎം മാണി എന്നതിനു പകരം കെ.എം.മണിയുമായി. ഇതൊരുമാതിരി ‘മറ്റേപ്പണിയായിപ്പോയി’എന്നാണ് മന്ത്രി എംഎം മണിയെ ട്രോളിക്കൊണ്ട് സമൂഹമാധ്യമങ്ങള്‍ വാര്‍ത്ത പ്രചരിപ്പിച്ചിരിക്കുന്നത്. മുന്‍ മന്ത്രിയെന്നും ചികില്‍സിച്ച ആശുപത്രിയുടെ പേരുമൊക്കെ വാര്‍ത്തയില്‍ കൃത്യമായി നല്‍കിയിട്ടുണ്ട്.
എന്തായാലും ജീവിച്ചിരിക്കുന്ന ഒരാളെ പ്രത്യേകിച്ച് ഒരു സംസ്ഥാനത്തെ മന്ത്രിയെ ‘കൊന്ന’ഹിന്ദി മാധ്യമത്തിന് ഗുരുതരമായ പിഴവാണ് പറ്റിയിരിക്കുന്നത്.മന്ത്രി എംഎം മണി കോടതിയെ സമീപിച്ചാല്‍ പത്രത്തിന് പണികിട്ടും.