കൊച്ചി:അന്തരിച്ച കേരളകോണ്‍ഗ്രസ് ചെയര്‍മാന്‍ കെ.എം മാണിക്ക് കൊച്ചി അന്ത്യാജ്ഞലി അര്‍പ്പിച്ചു .ഭൗതീക ശരീരം രാവിലെ കൊച്ചിയിലെ ലേക്‌ഷോര്‍ ആുപത്രിയില്‍ പൊതുദര്‍ശനത്തിനു വച്ചു. സാമൂഹിക രാഷ്ട്രീയ സാംസ്‌കാരിക മണ്ഡലങ്ങളിലെ പതിനായിരങ്ങളാണ് അന്തരിച്ച നേതാവിന് അന്ത്യോപചാരമര്‍പ്പിക്കാന്‍ എത്തിക്കൊണ്ടിരിക്കുന്നത്.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല,മുന്‍ മന്ത്രി കെ.ബാബു,പിജെ ജോസഫ്, പിസി തോമസ് എന്നിവര്‍ ആശുപത്രിയിലെത്തി. കൊച്ചിയില്‍ നിന്നും വിലാപയാത്രയായി കൊണ്ടുപോവുന്ന ഭൗതീകശരീരം കോട്ടയത്ത് കേരള കോണ്‍ഗ്രസ് ആസ്ഥാനത്ത് പൊതുദര്‍ശനത്തിന് വെക്കും.
അവിടെ നിന്നും വിലാപയാത്രയായി കോട്ടയം തിരുനക്കര മൈതാനിയിലേക്ക് കൊണ്ടു വരും. വൈകുന്നേരം വരെ ഇവിടെ പൊതുദര്‍ശനത്തിന് വയ്ക്കും.തുടര്‍ന്ന് അയ്യര്‍കുന്ന് വഴി പാലായില്‍ എത്തിച്ച ശേഷം നാളെ രണ്ട് മണിവരെ മാണിയുടെ പാലായിലെ കരിങ്ങോഴക്കല്‍ വീട്ടിലും പൊതുദര്‍ശനത്തിനായി വയ്ക്കും.
ഉച്ചയ്ക്ക് രണ്ട് മണി മുതല്‍ സംസ്‌കാര ശ്രുശൂഷകള്‍ ആരംഭിക്കും.വൈകിട്ട് മൂന്നിന് പാലാ കത്തീഡ്രല്‍ ചര്‍ച്ചില്‍ സംസ്‌കാരചടങ്ങുകള്‍നടക്കുമെന്നാണറിയുന്നത്.