തിരുവനന്തപുരം:ഹൈക്കോടതി അയോഗ്യനാക്കിയ അഴീക്കോട് എംഎല്‍എ കെ.എം.ഷാജിക്ക് നിയസഭാനടപടികളില്‍ പങ്കെടുക്കാന്‍ കോടതിയുടെ വാക്കാല്‍ പരാമര്‍ശം പോരെന്ന് സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍.കോടതിയില്‍ നിന്ന് രേഖാമൂലം അറിയിപ്പ് ലഭിക്കണം.ഇക്കാര്യം കെ.എം ഷാജിയെ അറിയിക്കുമെന്നും സ്പീക്കര്‍ പറഞ്ഞു.
ഒരു തെരഞ്ഞെടുപ്പ് കേസ് പരിഗണിക്കുമ്പോള്‍ ഇറക്കുന്ന ഉത്തരവ് തന്നെ ഈ കേസിലും ഉണ്ടാകുമെന്നും അതുപ്രകാരം കെ.എം.ഷാജിക്ക് എം.എല്‍.എയായി നിയമസഭയില്‍ എത്താന്‍ തടസമില്ലെന്നുമാണ് കോടതി വാക്കാല്‍ പറഞ്ഞത്.ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി അധ്യക്ഷനായ ബഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.
അയോഗ്യനാക്കിയ നടപടിക്കെതിരെ കെ.എം.ഷാജി നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി അനുവദിച്ച സ്റ്റേയുടെ കാലാവധി നാളെ അവസാനിക്കുകയാണ്.കേസ് അടിയന്തിരമായി പരിഗണിക്കണമെന്ന് കെ.എം.ഷാജിയുടെ അഭിഭാഷകന്‍ ഇന്നു രാവിലെ സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടെങ്കിലും കോടതി അതു തള്ളിയിരുന്നു.

.