തിരുവനന്തപുരം:കെഎസ്ആര്‍ടിസിയിലെ കണ്ടക്ടര്‍മാരുടെ നിയമനം തുടങ്ങി.ട്രാന്‍സ്‌പോര്‍ട്ട് ഭവനില്‍ ഉദ്യോഗാര്‍ത്ഥികള്‍ എത്തിത്തുടങ്ങി.10 മണിമുതല്‍ 1 മണി വരെ നാല് ബാച്ചുകളായാണ് എത്തേണ്ടത്.ഒരാഴ്ചത്തെ പരിശീലനത്തിന് ശേഷം ഇവര്‍ക്ക് കണ്ടക്ടര്‍ ലൈസന്‍സ് നല്‍കാനാണ് തീരുമാനം.പിരിച്ചുവിട്ടവര്‍ക്ക് പകരമായി ഹൈക്കോടതി നിര്‍ദ്ദേശപ്രകാരം പിഎസ്‌സി നിയമന ഉത്തരവ് കിട്ടിയ 4051 കണ്ടക്ടമാര്‍രെ ഇന്ന് നിയമിക്കും.മുഴുവന്‍ ആളുകളോടും ഇന്ന് ഹാജരാകാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.അതേസമയം കണ്ടക്ടര്‍മാരുടെ കുറവുകാരണം സര്‍വ്വീസുകള്‍ മുടങ്ങുന്നത്് ജനങ്ങളുടെ യാത്രാ ദുരിതം വര്‍ധിപ്പിച്ചു.
അതേസമയം പിരിച്ചുവിടപ്പെട്ട താല്‍ക്കാലിക കണ്ടക്ടര്‍മാര്‍ ആലപ്പുഴയില്‍ നിന്നും തിരുവനന്തപുരത്തേക്ക് ലോംഗ് മാര്‍ച്ച് നടത്തുകയാണ്. പിരിച്ചുവിടപ്പെട്ട കണ്ടക്ടര്‍മാര്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.