തിരുവനന്തപുരം:കെവിന് കൊലക്കേസുമായി ബന്ധപ്പെട്ട്
സസ്പെന്‍ഷനിലായിരുന്ന ഗാന്ധിനഗര്‍ പോലീസ് സ്റ്റേഷനിലെ എസ്ഐ എംഎസ് ഷിബുവിനെ തരം താഴ്ത്തി.സംസ്ഥാനത്തെ ഏറ്റവും ജൂനിയര്‍ എസ്ഐയായി തരംതാഴ്ത്തി ഇടുക്കിയിലേക്കാണ് സ്ഥലം മാറ്റിയത്.
അതേസമയം ഷിബുവിനെ സര്‍വീസില്‍ തിരിച്ചെടുത്തതിനെതിരെ കെവിന്റെ കുടുംബം മുഖ്യമന്ത്രിക്ക് പരാതി നല്‍കും. ഷിബുവിന്റെ കൃത്യവിലോപം മൂലമാണ് കെവിന് കൊല്ലപ്പെട്ടതെന്നും പരാതി നല്‍കിയിട്ടും നടപടിയെടുക്കാന്‍ തയ്യാറായിരുന്നില്ലെന്നും കെവിന്റെ അച്ഛന് പറഞ്ഞു.പരാതി അന്വേഷിക്കാന്‍ താമസിച്ചതിനു കാരണം മുഖ്യമന്ത്രിയുടെ സുരക്ഷ ചുമതലയുണ്ടായിരുന്നെന്നാണ് എസ്ഐ ഷിബു വിശദീകരണം നല്‍കിയത്.