കൊച്ചി:കെസിഎ മുന്‍ പ്രസിഡന്റ് ടിസിമാത്യുവിനെതിരെ ഓംബുഡ്സ്മാന്‍ റിപ്പോര്‍ട്ട്.കേരള ക്രിക്കറ്റ് അസോസിയേഷനില്‍ 2.16 കോടിയുടെ ക്രമക്കേട് നടന്നെന്ന് അന്വേഷണ കമ്മീഷന്‍ കണ്ടെത്തി.ഈ പണം ക്രമക്കേട് നടത്തിയ ടി.സി മാത്യുവില്‍ നിന്ന് തിരിച്ചുപിടിക്കാന്‍ ക്രിക്കറ്റ് ഓംബുഡ്സ്മാന്‍ ഉത്തരവിട്ടു.ടി.സി മാത്യുവിനെതിരേ ക്രിമിനല്‍ കേസെടുക്കണമെന്നാവശ്യപ്പെട്ട് അഡ്വ.പ്രമോദ് നല്‍കിയ പരാതിയിലാണ് അന്വേഷണം നടന്നത്.
കാസര്‍കോട് ജില്ലയില്‍ പുറമ്പോക്ക് ഭൂമി 20 ലക്ഷം നല്‍കി വാങ്ങിയത്, മറൈന്‍ ഡ്രൈവില്‍ ഫ്ളാറ്റ് വാങ്ങിയതിന് 20 ലക്ഷത്തിന്റെ ക്രമക്കേട്,സോഫ്റ്റ്‌വെയര്‍ വാങ്ങാനായി 60 ലക്ഷം ചെലവഴിച്ചു എന്നിവയാണ് കമ്മീഷന്‍ കണ്ടെത്തിയ തട്ടിപ്പുകള്‍.ടി.സി മാത്യുവിന്റെ സ്വകാര്യ ആവശ്യങ്ങള്‍ക്കായി കെസിഎയുടെ ഭൂമിയിലെ പാറപൊട്ടിച്ചു നീക്കിയെന്നും കമ്മീഷന്‍ കണ്ടത്തി.44 ലക്ഷം രൂപയുടെ പാറ പൊട്ടിച്ച് നീക്കിയതില്‍ ഭൂരിഭാഗവും ടി.സി മാത്യുവിന്റെ വീടുപണിക്കായി ഉപയോഗിച്ചതായും അന്വേഷണ കമ്മീഷന്‍ കണ്ടെത്തി.പുല്‍ത്തകിടി വെച്ചുപിടിപ്പിക്കാനെന്ന പേരില്‍ 30 ലക്ഷം ചെലവാക്കിയത് ടി.സി മാത്യുവിന്റെ വീട്ടിലാണെന്നും കണ്ടെത്തിയിട്ടുണ്ട്.ഔദ്യോഗിക വാഹനം ദുരുപയോഗം ചെയ്തതിലൂടെ എട്ടുലക്ഷത്തി ഇരുപത്തയ്യായിരം രൂപയാണ് നഷ്ടമായി.രണ്ടു മാസത്തിനകം ടി.സി മാത്യു പണം നല്‍കിയില്ലെങ്കില്‍ പരാതിക്കാരന് കോടതിയെ സമീപിക്കാം.