ന്യൂഡല്‍ഹി:കേന്ദ്ര സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത കോമണ്‍വെല്‍ത്ത് ട്രൈബ്യൂണലിലെ സ്ഥാനം ഏറ്റെടുക്കാനില്ലെന്ന് ജസ്റ്റിസ് എ.കെ സിക്രി.സ്ഥാനം ഏറ്റെടുക്കുന്നതിനായി സര്‍ക്കാരിനു നല്കിയ സമ്മതം സിക്രി പിന്‍വലിച്ചു.സിബിഐ ഡയറക്ടറെ നീക്കാനുള്ള ഉന്നതാധികാര സമിതിയില്‍ അംഗമായിരുന്ന സിക്രി വിവാദത്തെ തുടര്‍ന്നാണ് പദവി വേണ്ടെന്നുവച്ചത്.വിരമിക്കലിനു ശേഷം 4 വര്‍ഷത്തെ കാലാവധിയുള്ള കോമണ്‍വെല്‍ത്ത് സെക്രട്ടേറിയറ്റ് ആര്ബിട്രെല് ട്രൈബ്യൂണല്‍ അംഗമായാണ് സിക്രിയുടെ പേര് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചത്.വരുന്ന മാര്‍ച്ച് ആറിനാണ് സിക്രി വിരമിക്കുന്നത്.
അടുത്തിയെ ഉണ്ടായ വിവാദങ്ങള്‍ വേദനിപ്പിക്കുന്നതായും അതിനാല്‍ തന്നെ പരിഗണിക്കേണ്ടതില്ലെന്നും നിയമ സെക്രട്ടറിക്ക് അയച്ച കത്തില്‍ സിക്രി പറഞ്ഞു.അലോക് വര്‍മ്മയെ നീക്കാനുള്ള തീരുമാനത്തെ ജസ്റ്റിസ് സിക്രി പിന്തുണച്ചിരുന്നു.