ദില്ലി:മീടൂ കാമ്പയിനില്‍ കേന്ദ്രവിദേശകാര്യ സഹമന്ത്രി എംജെ അക്ബര്‍ കൂടുതല്‍ കുരുക്കിലേക്ക്.പ്രിയരമണിക്കു പിന്നാലെ അക്ബറിനെതിരെ കൂടുതല്‍ വെ
വെളിപ്പെടുത്തലുമായി ഒരു മാധ്യമപ്രവര്‍ത്തക കൂടി രംഗത്തെത്തിയിരിക്കുകയാണ്. ഏഷ്യന്‍ ഏജിലെ മുന്‍ മാധ്യമപ്രവര്‍ത്തകയാണ് അക്ബര്‍ തനിക്കു നേരെ ലൈംഗീകാതിക്രമം നടത്തിയെന്നു വെളിപ്പെടുത്തിയിരിക്കുന്നത്. എന്തായാലും സ്ത്രീ വിഷയത്തില്‍പ്പെട്ട കേന്ദ്രമന്ത്രി രാജി വയ്ക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു കഴിഞ്ഞു.
പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത മാദ്ധ്യമ പ്രവര്‍ത്തകയാണ് അക്ബറിന്റെ സ്വഭാവദൂഷ്യത്തെക്കുറിച്ചു പറയുന്നത്.’1994ല്‍ ടൈംസ് ഒഫ് ഇന്ത്യ മാഗസിന് വേണ്ടി ഫ്രീലാന്‍സറായി ജോലി നോക്കുമ്പോള്‍ ഏഷ്യന്‍ ഏയ്ജില്‍ നിന്ന് അഭിമുഖത്തിന് ക്ഷണം ലഭിച്ചു.എഡിറ്ററെ കാണാനായിരുന്നു നിര്‍ദ്ദേശം.എന്നാല്‍ അഭിമുഖം ഓഫീസില്‍ വച്ചായിരുന്നില്ല.മറിച്ച് ഒരു പഞ്ചനക്ഷത്ര ഹോട്ടലിലായിരുന്നു. എഡിറ്റര്‍ വളരെ തിരക്കുള്ള ആളാണെന്നും ഈ അഭിമുഖത്തിന് വേണ്ടി മാത്രമായി വരുന്നതാണെന്നും അവര്‍ എന്നോട് പറഞ്ഞു.ഹോട്ടല്‍ മുറിയിലെത്തുമ്പോള്‍ എം.ജെ.അക്ബര്‍ കിടക്കുകയായിരുന്നു. അദ്ദേഹത്തിന്റെ ചോദ്യങ്ങള്‍ക്ക് മറുപടി പറഞ്ഞപ്പോള്‍ എന്നോട് അടുത്തിടപഴകാന്‍ അദ്ദേഹം ശ്രമിച്ചു. എതിര്‍ത്തപ്പോള്‍ രോഷാകുലനായ അക്ബര്‍ മറുപടി അറിയിക്കാമെന്ന് പറഞ്ഞു. എന്നാല്‍ ആ ജോലി എനിക്ക് കിട്ടിയില്ല.’മാധ്യമപ്രവര്‍ത്തക പറയുന്നു.
ലൈവ്മിന്റ് നാഷണല്‍ ഫീച്ചേഴ്സ് എഡിറ്ററായ പ്രിയ രമണി കഴിഞ്ഞ ദിവസം അക്ബറിനെതിരെ ആരോപണമുന്നയിച്ചിരുന്നു. മാധ്യമപ്രവര്‍ത്തകരെ ഹോട്ടലില്‍ വിളിച്ചുവരുത്തി ലൈംഗീകമായി സമീപിക്കുന്നയാളാണ് അക്ബര്‍ എന്നാണ് തന്റെ ട്വിറ്ററിലൂടെ പ്രിയ രമണി വെളിപ്പെടുത്തിയിരിക്കുന്നത്.
പ്രിയയുടെ ട്വീറ്റ് വന്നതിനെ തുടര്‍ന്ന് അക്ബറിനെതിരെ നിരവധി സ്ത്രീകള്‍ രംഗത്തെത്തിയിരുന്നു.ശാരീരികമായ ആക്രമണത്തിന് മടിക്കാത്ത,എന്ത് വൃത്തികേടും സ്ത്രീകളോട് പറയാന്‍ മടിക്കാത്ത ആളാണ് എംജെ അക്ബര്‍ എന്നാണ് മന്ത്രിയെ കുറിച്ച് സ്ത്രീകള്‍ പറയുന്നത്.തന്റെ അധികാരം ഉപയോഗിച്ച് സ്ത്രീകളെ ഏതറ്റം വരെയും ഉപദ്രവിക്കാന്‍ ഇയാള്‍ക്ക് മടിയില്ലെന്നും സ്ത്രീകള്‍ തുറന്നടിക്കുന്നു.