തിരുവനന്തപുരം: കേരള കോണ്‍ഗ്രസിലെ പ്രശ്‌നപരിഹാരത്തിനായി തലസ്ഥാനത്ത് നിര്‍ണ്ണായക ചര്‍ച്ചകള്‍ തുടങ്ങി.പിജെ ജോസഫ് രാവിലെ ഉമ്മന്‍ചാണ്ടിയുമായി കൂടിക്കാഴ്ച നടത്തി. തിരുവനന്തപുരത്തെ ഉമ്മന്‍ ചാണ്ടിയുടെ വസതിയിലായിരുന്നു കൂടിക്കാഴ്ച്ച.മോന്‍സ് ജോസഫ് അടക്കമുള്ളവര്‍ കൂടിക്കാഴ്ച്ചയില്‍ ജോസഫിനൊപ്പമുണ്ട്.പ്രശ്‌നങ്ങള്‍ യുഡിഎഫ് പരിഹരിക്കുമെന്ന് ജോസഫ് പറഞ്ഞു.തനിക്കു ശുഭപ്രതീക്ഷയുണ്ട്.യുഡിഎഫ് വിടില്ലെന്നും പിജെ ജോസഫ് ഉമ്മന്‍ചാണ്ടിയെ അറിയിച്ചു.
തുടര്‍ന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുമായും ജോസഫ് കൂടിക്കാഴ്ച നടത്തി.