കോട്ടയം:ജോസഫ് പക്ഷവും മാണി പക്ഷവും തമ്മില്‍ കേരള കോണ്‍ഗ്രസില്‍ അധികാരത്തര്‍ക്കം രൂക്ഷമാവുന്നു. കേരള കോണ്‍ഗ്രസ് ചെയര്‍മാനെ തെരഞ്ഞെടുക്കാന്‍ സംസ്ഥാന കമ്മറ്റി വിളിക്കേണ്ട സാഹചര്യമില്ലെന്ന് പി.ജെ ജോസഫ് വ്യക്തമാക്കി. എന്നാല്‍ സംസ്ഥാന കമ്മിറ്റി വിളിക്കണമെന്ന് ജോസ് കെ മാണി നിലപാടെടുത്തു. ചെയര്‍മാന്റെ കാര്യത്തില്‍ സമവായമുണ്ടായാലും സംസ്ഥാന കമ്മിറ്റി വിളിക്കണമെന്നും എതിര്‍പ്പുണ്ടെങ്കില്‍ തെരഞ്ഞെടുപ്പ് തന്നെ നടത്തണമെന്നുമാണ് ജോസ് കെ മാണി പറഞ്ഞത്.ചെയര്‍മാന്‍ സ്ഥാനവും കക്ഷി നേതാവ് സ്ഥാനവും വിട്ടുകൊടുക്കേണ്ടതില്ലെന്ന് മാണിവിഭാഗത്തിന്റ തീരുമാനം.
എന്നാല്‍ സംസ്ഥാനകമ്മിറ്റി വിളിക്കുന്നതിന് മുന്‍പ് സ്റ്റിയറിംഗ് കമ്മിറ്റിയും പാര്‍ലമെന്ററി പാര്‍ട്ടിയോഗവും വിളിക്കണമെന്നാണ് പി ജെ ജോസഫിന്റ ആവശ്യം.ചെയര്‍മാനെ സമവായത്തിലൂടെയാണ് കണ്ടെത്തണമെന്നും ജോസഫ് പറഞ്ഞു.സി എഫ് തോമസിനെ കക്ഷി നേതാവായി പി ജെ ജോസഫിനെ ചെയര്‍മാനാക്കണമെന്നാണ് ജോസഫ് വിഭാഗത്തിന്റെ ആവശ്യം.