തിരുവനന്തപുരം:സംസ്ഥാനത്തെ തീരദേശങ്ങളില്‍ ഐഎസ് സാന്നിദ്ധ്യമുണ്ടെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്.ശ്രീലങ്കന്‍ സ്ഫോടന പരമ്പരയുടെ പശ്ചാത്തലത്തില്‍ ഐഎസ് ബന്ധമുള്ളവരെ എന്‍ഐഎ അറസ്റ്റ് ചെയ്തതിനു പിന്നാലെ കേരളത്തില്‍ തീവ്രവാദി സാന്നിദ്ധ്യമുണ്ടെന്ന വാര്‍ത്ത ആശങ്കപ്പെടുത്തുന്നതാണ്.മുന്നറിയിപ്പു ലഭിച്ചതിനെത്തുടര്‍ന്ന് ഡിജിപി ലോക്നാഥ് ബെഹ്റ സുരക്ഷാ ഏജന്‍സികളിലെ ഉന്നത ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി.ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുമായും പ്രത്യേകം കൂടിക്കാഴ്ച നടത്തി.
മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കുന്നതിന് എല്ലാ ഐജിമാര്‍ക്കും ജില്ലാ പൊലീസ് മേധാവിമാര്‍ക്കും കോസ്റ്റല്‍ പൊലീസ് സ്റ്റേഷന് അധികൃതര്‍ക്കും തീരദേശത്തെ പൊലീസ് സ്റ്റേഷനുകള്‍ക്കും ഡിജിപി നിര്‍ദ്ദേശം നല്കി.