ദില്ലി:ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ടമായ നാളെ കേരളമടക്കം 13 സംസ്ഥാനങ്ങളിലും പന്ത്രണ്ട് സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലും വോട്ടെടുപ്പ് നടക്കും.കേരളത്തിലെ 20 മണ്ഡലങ്ങള്‍ക്ക് പുറമെ 96 ലോക്‌സഭാ മണ്ഡലങ്ങളിലാണ് നാളെ തെരഞ്ഞെടുപ്പ് നടക്കുക.ഇന്ന് നിശ്ശബ്ദപ്രചരണത്തിന്റെ നിശ്ശബ്ദ പ്രചരണത്തിന്റെ ദിവസമാണ്.
സംസ്ഥാനത്ത് 149 കേന്ദ്രങ്ങളില്‍ രാവിലെ മുതല്‍ പോളിംഗ് സാമഗ്രികളുടെ വിതരണം തുടങ്ങി.ഉച്ചയോടെ വിതരണം പൂര്‍ത്തിയാക്കും.5 മണിയോടെ പോളിംഗ് ഉദ്യോഗസ്ഥര്‍ അതാത് ബൂത്തുകളിലെത്തിച്ചേരും.പോളിംഗ് ജോലികള്‍ക്ക് 1,01,140 ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിട്ടുളളത്. 35,193 വിവിപാറ്റുകളും 44,427 ബാലറ്റ് യൂണിറ്റുകളുമാണ് പോളിംഗിനായി എത്തിച്ചിരിക്കുന്നത്.
2 കോടി 61 ലക്ഷം പേര്‍ക്ക് വോട്ടവകാശമുള്ള സംസ്ഥാനത്ത് 24,970 പോളിംഗ് ബൂത്തുകളുണ്ട്.ഇതില്‍ 831 പ്രശ്നബാധിത ബൂത്തുകളും 359 തീവ്ര പ്രശ്നസാധ്യതാ ബൂത്തുകളുമുണ്ട്.വയനാടുള്‍പ്പെടെ 219 ബൂത്തുകള്‍ക്ക് മാവോയിസ്റ്റ് ഭീഷണിയുണ്ട്. 3621 പോളിംഗ് ബൂത്തുകളില്‍ വെബ് കാസ്റ്റിംഗ് സംവിധാനമുണ്ടാകും.സംസ്ഥാനത്ത് 55 വോട്ടെണ്ണല്‍ കേന്ദ്രങ്ങളും 257 സ്ട്രോംഗ് റൂമുകളും സജ്ജമാക്കും.