തിരുവനന്തപുരത്തു കുമ്മനം ,കോട്ടയത്ത് പി സി തോമസ്  ഈ രണ്ടു പേരുകളാണ് ബി ജെ പി വിഭാഗത്തിൽ നിന്നും സ്ഥാനാർഥികളായി  തീരുമാനിച്ച പേരുകൾ .മറ്റു പതിനെട്ടു സീറ്റുകളിൽ  സ്ഥാനാർത്ഥികളെ കണ്ടെത്തുക എന്നതാണ് ഇപ്പോൾ ബി ജെ പി നേതൃത്വം കൂടിയാലോചനയിലൂടെ പരിഹരിക്കാൻ ശ്രമിക്കുന്നത് .പി എസ് ശ്രീധരൻ പിള്ളയ്ക്ക് പത്തനംതിട്ടയിൽ മത്സരിക്കാൻ ആഗ്രഹമുണ്ട് .പക്ഷെ സംസ്ഥാന അധ്യക്ഷന് മത്സരിക്കണമെങ്കിൽ  കേന്ദ്ര നേതൃത്വത്തിന്റെ അനുമതി വേണം.തൃശൂരിൽ തുഷാർ വെള്ളോപ്പള്ളിയെ ആണ് സ്ഥാനാർത്ഥിയാക്കാൻ ബി ജെ പി നേതൃത്വം ആഗ്രഹിക്കുന്നത് .എന്നാൽ ബി ജെ പി ജനറൽ സെക്രട്ടറി  കെ സുരേന്ദ്രൻ തൃശൂർ സീറ്റ് ആഗ്രഹിക്കുന്നുണ്ട് .ശോഭ സുരേന്ദ്രനെയാണ്  പാലക്കാട് ബി ജെ പി  പരിഗണിക്കുക .കോഴിക്കോട് ആകും എം ടി രമേശ് മത്സരിക്കുക.കണ്ണൂരിൽ സി കെ പദ്മനാഭൻ മത്സരിക്കും .കാസർകോഡ് പി കെ കൃഷ്ണദാസ് ഏറെക്കുറെ ഉറപ്പിച്ച മട്ടാണ് .