തൃശൂര്‍:ക്ഷേത്രദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഗുരുവായൂരിലെത്തി. കേരളീയവേഷം ധരിച്ചെത്തിയ മോദി ശ്രീവല്‍സം ഗസ്റ്റ് ഹൗസില്‍ വിശ്രമിച്ചശേഷമാണ് ക്ഷേത്രത്തിലെത്തിയത്. പൂര്ണ്ണകുംഭത്തോടുകൂടി ക്ഷേത്രഭാരവാഹികള്‍ പ്രധാനമന്ത്രിയെ സ്വീകരിച്ചു. പൂര്ണ്ണകുംഭത്തിനുമുന്നില് പ്രാര്‍ത്ഥിച്ചശേഷം മോദി ക്ഷേത്രത്തില്‍ പ്രവേശിച്ചു. ഒരു മണിക്കൂര്‍ വിവിധ വഴിപാടുകള്‍ക്കായി മോദി ക്ഷേത്രത്തില്‍ ചെലവഴിക്കും. തുലാഭാരം നടത്താനായി 112 കിലോ താമരപ്പൂക്കളാണ് തമിഴ്നാട്ടില്നിന്നെത്തിച്ചത്.ഗവര്‍ണര്‍ പി സദാശിവം,കേന്ദ്ര മന്ത്രി വി.മുരളീധരന്,ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്,എന്നിവരും പ്രധാമന്ത്രിയെ അനുഗമിച്ചു.
ക്ഷേത്ര ദര്‍ശനത്തിന് ശേഷം ബി.ജെ.പി സംഘടിപ്പിക്കുന്ന പൊതു പരിപാടിയിലും പങ്കെടുക്കും. പ്രധാനമന്ത്രിയുടെ സന്ദര്‍ശനം പ്രമാണിച്ച് കനത്ത സുരക്ഷയിലാണ് ഗുരുവായൂരും പരിസരവും.
കൊച്ചി നാവിക സേന വിമാനത്താവളത്തില്‍ ഇന്നലെ രാത്രി എത്തിയ പ്രധാനമന്ത്രിയെ ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവം മന്ത്രി കടകംപള്ളി സുരേന്ദ്രന് കേന്ദ്രമന്ത്രി വി മുരളീധരന്,സുരേഷ് ഗോപി എം.പി, ചീഫ് സെക്രട്ടറി ടോം ജോസ്, ഡി.ജി.പി ലോക്നാഥ് ബഹ്റ തുടങ്ങിയവര്‍ ചേര്‍ന്ന് സ്വീകരിച്ചു. തുടര്‍ന്ന് റോഡ് മാര്‍ഗം പ്രധാനമന്ത്രി എറണാകുളം ഗസ്റ്റ് ഹൗസിലെത്തി.
ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനും പൊതുപരിപാടികള്‍ക്കും ശേഷം തിരികെ 12.40 ന് ഹെലികോപ്ടറില്‍ കൊച്ചിയിലെത്തും. തുടര്‍ന്ന് നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തുന്ന പ്രധാനമന്ത്രി 1.55 വരെ എയര്‍പോര്‍ട്ട് ലോഞ്ചില്‍ വിശ്രമിക്കും.രണ്ട് മണിക്ക് ഡല്‍ഹിക്ക് പോകും.