തിരുവനന്തപുരം: കൊടിക്കുന്നില്‍ സുരേഷ് എം.പി ഉപവാസം നടത്തിയ കൊട്ടാരക്കര റെയില്‍വെ സ്‌റ്റേഷന് മുന്നിലെ സമരപ്പന്തലില്‍ ചാണകവെള്ളം തളിച്ച ബിജെപി നേതാക്കളെ അറസ്റ്റ് ചെയ്യണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

ചാണക വെള്ളം തളിച്ച് ശുദ്ധിപ്രഖ്യാപനം നടത്തിയത്തോടെ ബിജെപിയുടെ വികൃതമായ ദളിത് വിരുദ്ധ മുഖമാണ് പുറത്ത് വരുന്നത്. ബി.ജെ.പിക്കാരില്‍ സവര്‍ണ്ണ ജാതി ചിന്ത ഇപ്പോഴും കട്ടപിടിച്ചിരിക്കുകയാണെന്നാണ് ഇത് തെളിയിക്കുന്നത്.

കൊല്ലംചെങ്കോട്ട പാത നവീകരണം വൈകുന്നതിനെതിരായിട്ടാണ് സ്ഥലം എംപി കൂടിയായ കൊടിക്കുന്നില്‍ സുരേഷ് സമരം നടത്തിയത്. സത്യാഗ്രഹ സമരം പോലും ദഹിക്കാത്ത ഫാസിസിറ്റുകള്‍ നടത്തിയ ശുദ്ധീകരണത്തിലൂടെ കേരളത്തെ അപമാനിക്കുകയാണ് ചെയ്തത്. മനുഷ്യവിരുദ്ധവുമായ നടപടിയുടെ പേരില്‍ പട്ടിക ജാതി പട്ടിക വര്‍ഗ പീഡന നിരോധന നിയമപ്രകാരം കേസെടുക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.