തിരുവനന്തപുരം:ചുട്ടുപൊള്ളുന്ന വേനലിനെ അതിജീവിക്കാന്‍ അതീവ ജാഗ്രതയോടെ സംസ്ഥാനം.ഇന്ന് മാത്രം സൂര്യാഘാതമേറ്റത് മൊത്തം 24 പേര്‍ക്ക്. പാലക്കാട് 41 ഡിഗ്രിയും പുനലൂരില്‍ 40 ഡിഗ്രിയുമാണ് താപനില.ഇടുക്കി, വയനാട് ജില്ലകളിലൊഴികെ താപനില ശരാശരിയില്‍ നിന്ന് ഉയരാന്‍ സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.സൂര്യാഘാത മുന്നറിയിപ്പ് മറ്റന്നാള്‍ വരെ തുടരും.
പത്തനംതിട്ടയിലും കോഴിക്കോടും ആറ് പേര്‍ക്ക് സൂര്യാഘാതമേറ്റു.പത്തനംതിട്ട കോയിപ്രം സ്വദേശി വിജയലക്ഷ്മി ( 62 ), അരുവാപ്പുലം സ്വദേശിനി ആശാ വര്‍ക്കര്‍ അക്ഷ(43), കലഞ്ഞൂര്‍ സ്വദേശി അഷ്റഫ് (39) കുള നട സ്വദേശി സദാശിവന്‍പിള്ള (52) നിരണം സ്വദേശി അമീര്‍ (28). എന്നിവര്‍ക്കാണ് സൂര്യാഘാതമേറ്റത്.
പുനലൂരില്‍ ഉറുകുന്നു സ്വദേശി പ്രീയേഷിനും (38) കെഎസ്ആര്‍ടിസി കണ്ടക്ടര്‍ ജയചന്ദ്രന് പിള്ള (43)യ്ക്കും ണ് സൂര്യാഘാതമേറ്റു.കോട്ടയം കാഞ്ഞിരപ്പള്ളിയില്‍ നാല് വയസ്സുകാരിക്ക് ആദിയയ്ക്ക് സൂര്യാഘാതമേറ്റു.മലപ്പുറത്ത് രണ്ട് പേര്‍ക്ക് സൂര്യാഘാതമേറ്റു.അരീക്കോട്, എടവണ്ണ സ്വദേശികള്‍ക്കാണ് സൂര്യാഘാതമേറ്റത്.