ഇടുക്കി:കൊടുംചൂട് താങ്ങാനാവാതെ സംസ്ഥാനം.പന്ത്രണ്ട് ജില്ലകളില്‍ അതീവജാഗ്രതാ നിര്‍ദേശമുണ്ട്.ഇടുക്കിയിലെ കര്‍ഷകനായ തകിടിയേല്‍ മാത്യുവിന് സൂര്യാഘാതമേറ്റു.വാഴതോട്ടത്തില്‍ ജോലി ചെയ്യുന്നതിനിടെ ആണ് സൂര്യാഘാതമേറ്റ മാത്യുവിന് സാരമായ പരിക്കുകളില്ല.
പൊതുവെ ചൂടിന്റെ കാഠിന്യം കുറഞ്ഞ ഹൈറേഞ്ച് മേഖലയില്‍ കഴിഞ്ഞ ഒരാഴ്ചക്കാലമായി കടുത്ത ചൂടാണ് അനുഭവപ്പെടുന്നത്. സര്‍ക്കാരും ദുരന്ത നിവാരണ അഥോറിറ്റിയും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ടെങ്കിലും പലരും അത് പാലിക്കുന്നില്ല.
ആലപ്പുഴ, കോട്ടയം, കോഴിക്കോട്, പാലക്കാട് ജില്ലകളില്‍ ഇന്ന് മൂന്നു മുതല്‍ നാലു ഡിഗ്രി വരെ താപനില ഉയരുമെന്നും മറ്റ് എട്ട് ജില്ലകളില്‍ രണ്ട് മുതല്‍ മൂന്ന് ഡിഗ്രി സെല്‍ഷ്യസ് വരെയും താപനില ഉയരാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.