തലശ്ശേരി:കൊട്ടിയൂരിലെ പതിനാറുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ വൈദികന് ഫാ.റോബിന് വടക്കുംഞ്ചേരി കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി.മറ്റ് ആറ് പ്രതികളെ കോടതി വെറുതെവിട്ടു.പ്രതികള്‍ക്കുള്ള ശിക്ഷ ഇന്ന് വിധിക്കും.തലശ്ശേരി പോക്സോ കോടതിയാണ് കേസില്‍ വിധിപറഞ്ഞത്.ഫാദര്‍ റോബിന് വടക്കുംചേരിയാണ് കേസിലെ ഒന്നാം പ്രതി.വിചാരണ വേളയില്‍ പെണ്‍കുട്ടിയും രക്ഷിതാക്കളും കൂറ് മാറിയിരുന്നു.
റോബിന് വടക്കും ചേരിയുടെ സഹായി തങ്കമ്മ നെല്ലിയാനി,ഡോ ലിസ് മരിയ,സിസ്റ്റര്‍ അനീറ്റ,സിസ്റ്റര്‍ ഒഫീലിയ,തോമസ് ജോസഫ് തേരകം,ഡോ ബെറ്റി ജോസഫ് എന്നിവരാണ് വെറുതെ വിടപ്പെട്ട ആറു പ്രതികള്‍.കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് ഒന്നിനാണ് വിചാരണ തുടങ്ങിയത്.38 സാക്ഷികളെ വിസ്തരിക്കുകയും 80 രേഖകളും 7 തൊണ്ടി മുതലുകളും പരിശോധിക്കുകയും ചെയ്തു.
പള്ളിമേടയില്‍ കംപ്യൂട്ടര്‍ പരിശീലനത്തിനെത്തിയ പതിനാറുകാരിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയെന്നാണ് ഫാ. റോബിന് വടക്കുംഞ്ചേരിക്കെതിരെയുള്ള കുറ്റം.2007 ഫെബ്രുവരി 26-ന് സംഭവം പുറത്തുവന്നതോടെ ഫാദര്‍ റോബിന് വടക്കുംഞ്ചേരി മുങ്ങുകയായിരുന്നു.കാനഡയിലേക്ക് ഒളിച്ചുകടക്കാന്‍ ശ്രമിച്ച ഇയാളെ വിമാനത്താവളത്തില്‍ വച്ചാണ് പിടികൂടിയത്.പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടി പ്രസവിച്ച വിവരം ബന്ധപ്പെട്ടവരെ അറിയിക്കാതെ മറച്ചുവച്ചതിന് കൂത്തുപറമ്പ് തൊക്കിലങ്ങാടി ക്രിസ്തുരാജ ആശുപത്രിയിലെ അഡ്മിനിസ്ട്രേറ്റര്‍ക്കും ഡോക്ടര്‍മാര്‍ക്കും പങ്കുണ്ടെന്ന് കണ്ടെത്തി അവരെയും കൂട്ടുപ്രതികളാക്കിയിരുന്നു.നവജാതശിശുവിനെ മണിക്കൂറുകള്‍ക്കകം ആശുപത്രിയില്‍ നിന്നും അനാഥമന്ദിരത്തിലേക്ക് കടത്തിയതിന് കന്യാസ്ത്രീകളും പിഞ്ചു കുഞ്ഞിനെ അനാഥാലയത്തില്‍ പ്രവേശിപ്പിച്ച് അക്കാര്യം സ്വകാര്യമാക്കിയതിന് സ്ഥാപനം നടത്തിപ്പ് ചുമതലയുള്ള ചൈല്‍ഡ് ലൈന്‍ മേധാവിയും സഹായിയും പ്രതിപ്പട്ടികയിലായി.