ലഖ്നൗ: ഉത്തർപ്രദേശിലെ ഉനാവോയിലെ യുവതിയുടെ കുടുംബത്തെ കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി വാദ്ര സന്ദർശിച്ചു. ബലാത്സംഗത്തിനിരയായ യുവതി ദില്ലിയിലെ ആശുപത്രിയിൽ വച്ച് ഇന്നലെ രാത്രി മരിച്ചിരുന്നു.
കഴിഞ്ഞ വർഷം മുതൽ ഇരയുടെ കുടുംബം മുഴുവൻ നിരന്തരം ഉപദ്രവിക്കപ്പെടുന്നു. കുറ്റവാളികൾക്ക് ബിജെപിയുമായി ബന്ധമുണ്ടെന്ന് ഞാൻ കേട്ടിട്ടുണ്ട്. അതുകൊണ്ടാണ് അവരെ സംരക്ഷിക്കുന്നത്. സംസ്ഥാനത്ത് കുറ്റവാളികൾക്കിടയിൽ ഭയമില്ലെന്നും പ്രിയങ്ക പറഞ്ഞു.
സംസ്ഥാനത്തു കുറ്റവാളികൾക്ക് സ്ഥാനമില്ല എന്ന് മുഖ്യമന്ത്രി പറയുന്നു എന്നാൽ സ്ത്രീകൾക്ക് സ്ഥാനമില്ല എന്നായിരിക്കുന്നു സംസ്ഥാനത്തെ സ്ഥിതി എന്ന് പ്രിയങ്ക പറഞ്ഞു.സമൂഹമെന്ന നിലയിൽ എല്ലാവരുടെയും കൂട്ടായ പരാജയമാണ് സ്ത്രീക്ക് നീതി ലഭിക്കാത്തത് എന്നും കോൺഗ്രസ് ജനറൽ സെക്രട്ടറി പറഞ്ഞു. “സാമൂഹിക തലത്തിൽ നാമെല്ലാവരും കുറ്റവാളികളാണ്, അതേസമയം, യുപിയിലെ പൊള്ളയായ ക്രമസമാധാന സംവിധാനത്തെയും ഇത് ചൂണ്ടിക്കാണിക്കുന്നു” പ്രിയങ്ക പറഞ്ഞു.