ദില്ലി:കോണ്‍ഗ്രസ് പാര്‍ട്ടി ഇതുവരെ അധ്യക്ഷനെ തെരഞ്ഞെടുക്കാത്തതിനെതിരെ തുറന്നടിച്ച് ശശി തരൂര്‍ എംപി. രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷ പദവി ഒഴിഞ്ഞിട്ട് എട്ടാഴ്ച കഴിഞ്ഞിട്ടും പുതിയ അധ്യക്ഷനെ കണ്ടെത്താനാവാത്തതില്‍ കടുത്ത നിരാശയുണ്ടെന്നും തരൂര്‍ പറഞ്ഞു.പ്രമുഖ ചാനലിനോടാണ് തരൂരിന്റെ തുറന്നു പറച്ചില്‍ .
ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുപ്പു നടത്താന്‍ കോണ്‍ഗ്രസ് വാതിലുകള്‍ തുറന്നിടണം. നോമിനേറ്റ് ചെയ്തുവരുന്ന പ്രസിഡന്റ് ഇനി വേണ്ട, സംഘടനാ തെരഞ്ഞെടുപ്പിലൂടെ പ്രസിഡന്റിനെ തെരഞ്ഞെടുക്കണം. കര്‍ണാടകത്തിലും ഗോവയിലും തിരിച്ചടിയുണ്ടായത് നാഥനില്ലാത്തതിനാലാണ്. പ്രിയങ്ക ഗാന്ധി എത്തുന്നതിനോട് എതിര്‍പ്പില്ല. അധ്യക്ഷനാവാന്‍ താനില്ലെന്ന് പറഞ്ഞ് തരൂര്‍ കോണ്‍ഗ്രസിനെ ഒരു യുവാവ് നയിക്കാന്‍ സമയമായെന്നും വ്യക്തമാക്കി.