കൊച്ചി:കോതമംഗലം ചെറിയ പള്ളി വിട്ടുകൊടുക്കില്ലെന്ന്
യാക്കോബായ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍.ആവശ്യമില്ലാതെ കയ്യേറ്റക്കാര്‍ വരുന്നതാണ് പ്രശ്നം.അന്യായമായി അവകാശം സ്ഥാപിക്കാന്‍ ശ്രമിക്കുന്നുവെന്ന് ബാവ പറയുന്നു.പള്ളിയില്‍ ഇപ്പോള്‍ പ്രശ്നങ്ങളൊന്നുമില്ലെന്നും ചില കയ്യേറ്റക്കാര്‍ വെറുതെ സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്നും കാതോലിക്കാ ബാവ പറഞ്ഞു.
അതേസമയം പള്ളിയിലുണ്ടായ പ്രതിഷേധത്തെത്തുടര്‍ന്ന് മടങ്ങിപ്പോയ ഫാദര്‍ തോമസ് പോള്‍ റമ്പാന് തിരികെയെത്തി.സ്ഥലത്ത് സംഘര്‍ഷസമാനമായ സാഹചര്യം നിലനില്ക്കുന്നു.