കോഴിക്കോട്:ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോഴിക്കോട് സീറ്റില്‍ സിറ്റിംഗ് എംപി എം.കെ.രാഘവന്‍ മത്സരിക്കും. ജനമഹായാത്രയ്ക്ക് കോഴിക്കോട് കൊടുവള്ളിയില്‍ നല്‍കിയ സ്വീകരണത്തിനിടെ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനാണ് എം.കെ.രാഘവന്റെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചത്.
2009-ലാണ് ആദ്യമായി കോഴിക്കോട് സീറ്റില്‍ മത്സരിച്ച എംകെ രാഘവന്‍ 838 വോട്ടുകള്‍ക്ക് സിപിഎമ്മിലെ മുഹമ്മദ് റിയാസിനെ പരാജയപ്പെടുത്തി.2014-ല്‍ രണ്ടാം ഊഴത്തില്‍ സിപിഎം കേന്ദ്രകമ്മിറ്റി അംഗം എ.വിജയരാഘവനെതിരെ 16883 വോട്ടുകളുടെ ഭൂരിപക്ഷത്തോടെയാണ് എം.കെ.രാഘവന്‍ ജയിച്ചു കയറിയത്.