പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രവർത്തനങ്ങൾ ജനങ്ങളെ ഭീതിപ്പെടുത്തുന്നു എന്നാരോപിച്ചു രൂക്ഷമായി ബി ജെ പി യെ കടന്നാക്രമിച്ച കോൺഗ്രസിന്റെ തെലുങ്കാന പ്രചാരണ സമിതി അധ്യക്ഷ വിജയശാന്തി, ഒരു പടികൂടി കടന്ന് ചിലർ മോദിയെ ഒരു തീവ്രവാദിയായിട്ടാണ് കാണുന്നതെന്നും അവർ പറഞ്ഞു .ഇത് കോൺഗ്രസ്സും ബി ജെപിയും തമ്മിലുള്ള യുദ്ധമാണ്. മോഡി ലക്ഷ്യമിടുന്നത് ഏകാധിപത്യമാണ് എന്നാൽ രാഹുൽ ജനാധിപത്യത്തിനൊപ്പമാണ് .ജനാധിപത്യത്തെ കശാപ്പു ചെയ്‌ത് ഏകാധിപതിയായി ഭരിക്കുകയാണ് മോഡി .തുടക്കം മുതലേ ജനങ്ങളെ ഭീതിപ്പെടുത്തുകയാണ് മോഡി ,നോട്ടുനിരോധനം ,ജി എസ് ടി മുതൽ പുൽവാമവരെ മോഡി ജനത്തെ എല്ലാ വിഷയങ്ങളിലും ഭീതിപ്പെടുത്തുകയാണ് .പെരുമാറ്റം കൊണ്ട് മോഡി ഒരു തീവ്രവാദിയെ പോലെയാണ് വിജയശാന്തി പറഞ്ഞു.