സ്ഫടികത്തിന് രണ്ടാം ഭാഗം ഒരുങ്ങുന്നു എന്ന വാർത്ത വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരിക്കുന്നു. മോഹൻലാലിന്റെ മികച്ച കഥാപാത്രങ്ങളിലൊന്നായ ആടുതോമയുടെ മകന്റെ കഥയുമായി മുന്നോട്ടുവന്നിരിക്കുന്ന സംവിധായകൻ ബിജു കെ കട്ടയ്ക്കലാണ്. സ്പടികം 2 ഇരുമ്പൻ എന്ന പേര് നൽകിയിരിക്കുന്ന ചിത്രത്തിൽ ആടുതോമയുടെ മകൻ ഇരുമ്പൻ ജോണിയുടെ കഥപറയുകയാണ്. സിൽക്ക് സ്മിതയുടെ മകളായി സണ്ണിലിയോൺ എത്തുമെന്ന് സംവിധായകൻ പറഞ്ഞിരുന്നു. ഭദ്രൻ സംവിധാനം ചെയ്ത ക്ലാസ്സിക് എന്ന് പറയാവുന്ന ചിത്രത്തെ നശിപ്പിക്കരുതെന്ന് ആവശ്യപ്പെട്ടുകൊണ്ട് നിരവധി ആരാധകരാണ് രംഗത്ത് വന്നിരിക്കുന്നത്. സ്ഫടികം ഒന്നേയുള്ളൂ അത് സംഭവിച്ചുകഴിഞ്ഞു എന്നാണ് ഭദ്രൻ സാമൂഹ്യ മാധ്യമങ്ങളിലൂടെ മറുപടി നൽകിയത്.