കൊച്ചി:ക്യാമ്പസ് രാഷ്ട്രീയത്തിനെതിരെ ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവം.കലാലയ രാഷ്ട്രീയത്തോട് യോജിപ്പില്ലെന്നും വിദ്യാര്‍ത്ഥികള്‍ പഠനത്തില്‍ ശ്രദ്ധിക്കണമെന്നും കൊച്ചിയില്‍ നടന്ന വൈസ് ചാന്‍സലര്‍മാരുടെ യോഗത്തിനു ശേഷം അദ്ദേഹം പറഞ്ഞു.
പഠനം പൂര്‍ത്തിയാക്കിയിട്ട് മതി രാഷ്ട്രീയ പ്രവര്‍ത്തനം.മഹാരാജാസ് കോളജിലെ അഭിമന്യുവിന്റെ കൊലപാതകം അപലപനീയമാണെന്നും കാമ്പസ് രാഷ്ട്രീയ വിഷയത്തില്‍ ഹൈക്കോടതിയുടെ നിലപാടു തന്നെയാണ് തനിക്കുമുള്ളതെന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു.