എറണാകുളം :ശാസ്ത്ര വിജ്ഞാനമേഖലയിൽ ദൈനംദിനം സത്വരമായ വളർച്ച ഉണ്ടായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ശാസ്ത്ര സാക്ഷരതയിലേക്ക് നയിക്കുന്ന ശാസ്ത്ര പഠനരീതിയും വിഭാവനം ചെയ്യണമെന്ന് അഭി.മാത്യൂസ് മാർ സിൽവാനിയോസ് എപ്പിസ്കോപ്പാ പറഞ്ഞു.ബിലിവേഴ്സ് ഈസ്റ്റേൺ സഭയുടെ കീഴിലുള്ള കാക്കനാട് സെന്റ് ജൊഹാൻസ് ഇൻറർനാഷണൽ സ്കൂളിൽ നടന്ന ടാലൻറ് എക്സ്പോ സന്ദർശിച്ച് സമാപന ചടങ്ങ് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു ബിലീവേഴ്സ് ഈസ്റ്റേൺ സഭ നിരണം ഭദ്രാസന സഹായ മെത്രാൻ മാത്യൂസ് മാർ സിൽവാനിയോസ് എപ്പിസ്കോപ്പാ.

കാണികൾക്ക് കൗതകമായ ടാലന്റ് എക്സ്പോ നിരവധി പേർ സന്ദർശിച്ചു. തങ്ങളുടെ മക്കളിലുളള കഴിവുകളെ തിരിച്ചറിയുവാൻ ഇടയായ സന്തോഷത്തിലായിരുന്നു മാതാപിതാക്കൾ.എ.ടി.എം. മെഷീൻ മുതൽ വോൾക്കാനോ വരെ ഉണ്ടാക്കിയാണ് കുട്ടിശാസ്ത്രജ്ഞന്മാർ തങ്ങളുടെ കഴിവ് തെളിയിച്ചത് അവർക്ക് ആശ്ചര്യമായി. തൃക്കാക്കര മുൻസിപാലിറ്റി മുൻ ചെയർമാൻ കെ.കെ നീനു ഉദ്ഘാടനം ചെയ്തു. അഡ്മിനിസ്ട്രേർ കെ.പോൾ രാജ് അദ്ധ്യക്ഷത വഹിച്ചു.

ശാസ്ത്രവിദ്യാഭ്യാസത്തിന്റെ പ്രസക്തി വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ ഒരോ കുട്ടികളുടെ സർഗാത്മകത തിരിച്ചറിഞ്ഞ് ഭാവിയിൽ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തുവാൻ സ്കൂൾ തലം മുതൽ ശ്രമങ്ങൾ അനിവാര്യമെന്നും ഓരോ കുട്ടിയുടേയും കഴിവുകളുടെ വികസത്തിന് ശാസ്ത്രത്തിന്റെ വിവിധ മണ്ഡലങ്ങൾ ഉൾക്കൊള്ളുന്ന ശാസ്ത്രസാക്ഷരതയിലേയ്ക്ക് നയിക്കുന്ന ഒരു ശാസ്ത്ര പഠന രീതി വിഭാവനം ചെയ്യണമെന്നും എപ്പിസ്കോപ്പാ കൂട്ടി ചേർത്തു. പ്രിൻസിപ്പാൾ പൗലോസ് ജോസഫിന്റെ നേതൃത്വത്തിലുള്ള അദ്ധ്യാപക സംഘത്തിന്റെ വേറിട്ട പരിശ്രമങ്ങളെ എപ്പിസ്കോപ്പാ അഭിനന്ദിച്ചു.