തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ സർക്കാരുമായി സമരസപ്പെട്ടതോടെ ഗവർണറെ നീക്കംചെയ്യാനുള്ള പ്രതിപക്ഷ നീക്കം പാളി .നന്ദി പ്രമേയ പ്രസംഗത്തിൽ പൗരത്വഭേദഗതി നിയമത്തെക്കുറിച്ചുള്ള ഭാഗം വിയോജിപ്പോടെ ഗവർണർ വായിക്കാൻ തയ്യാറായത് സർക്കാരിന് നേട്ടമായി അവകാശപ്പെടാം .ഗവർണറെ തിരിച്ചു വിളിക്കാൻ കേന്ദ്രത്തോട് സംസ്ഥാന നിയമസഭ പ്രമേയത്തിലൂടെ ആവശ്യപ്പെടുന്നു എന്നതായിരുന്നു പ്രതിപക്ഷം സ്വപ്നം കണ്ടത് .സംസ്ഥാന സർക്കാരിനാകട്ടെ ഗവർണറോട് പോരാടാനൊന്നും താല്പര്യമില്ല.ഇനിയിപ്പോ പ്രമേയത്തിന് അനുമതി തന്നെ ലഭിക്കാനിടയില്ല. പ്രതിപക്ഷം നന്ദിപ്രമേയ ചർച്ചയ്‌ക്കെത്തിയ ഗവർണറെ നിയമസഭയ്ക്കുള്ളിൽ തടഞ്ഞു .പ്രതിഷേധങ്ങൾക്കു നടുവിലൂടെ വാച്ച് ആൻഡ് വാർഡിന്റെ അകമ്പടിയോടെ ഗവർണർ വേദിയിലെത്തി .തുടർന്ന് ഗവർണറുടെ  നന്ദിപ്രമേയ പ്രസംഗം പ്രതിപക്ഷം ബഹിഷ്കരിച്ചു.  ലാവ്‌ലിൻ കേസിൽ നിന്നും രക്ഷ നേടാനാണ് മുഖ്യമന്ത്രി ഗവർണറുമായി ധാരണയിലെത്തിയതെന്നു രമേശ് ചെന്നിത്തല പ്രസ്താവിച്ചു .ഗവർണറെ തടഞ്ഞ നടപടി കേരളത്തിനാകെ നാണക്കേടായി എന്ന് ബി ജെ പി ആരോപിച്ചു .പ്രതിഷേധങ്ങൾ കണക്കിലെടുത്ത് ഗവർണറുടെ സുരക്ഷ വർദ്ധിപ്പിച്ചു.