എറണാകുളം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ തിരിച്ചു വിളിക്കാൻ കേന്ദ്രത്തോടാവശ്യപ്പെടുന്ന പ്രമേയവുമായി പ്രതിപക്ഷം രംഗത്ത് .നിയമസഭയിൽ സ്പീക്കർക്ക് നോട്ടീസ് നൽകിയിട്ടുണ്ട് .കേരളാ നിയമസഭയുടെ ചരിത്രത്തിൽ തന്നെ ആദ്യമായാണ് ഇത്തരത്തിലുള്ള ഒരു നീക്കം .ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കേരളത്തിന് ബാധ്യതയായിരിക്കുകയാണ് എന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു .


നയപ്രഖ്യാപന പ്രസംഗത്തിൽ പൗരത്വഭേദഗതി നിയമത്തെ വിമർശിക്കുന്ന ഭാഗങ്ങൾ നീക്കം ചെയ്യണമെന്ന് സംസ്ഥാന സർക്കാരിനോടാവശ്യപ്പെട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാനും വാർത്തകളിൽ സജീവമായി. കോടതി മുൻപാകെ ഇരിക്കുന്ന വിഷയം സഭയിൽ പരാമർശിക്കുന്നത് ഉചിതമല്ല എന്നാണ് ഗവർണറുടെ വാദം.ഗവർണറുടെ ഓഫീസിൽ അക്കാര്യങ്ങളിൽ നിയമവശം പരിശോധിച്ചുവരികയാണ് .