ലക്നൗ:ഗാന്ധിജിയുടെ കോലത്തില്‍ പ്രതീകാത്മകമായി നിറയൊഴിച്ച ഹിന്ദു മഹാ സഭാ നേതാവ് പൂജ ശകുന്‍ പാണ്ഡെ അറസ്റ്റില്‍.ഇവരുടെ ഭര്‍ത്താവിനെയും അറസ്റ്റ് ചെയ്തതായി ഉത്തര്‍ പ്രദേശ് പോലീസ് അറിയിച്ചു.
മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തിലാണ് പൂജ ശകുന്‍ പാണ്ഡെ ഗാന്ധിജിയുടെ കോലത്തില്‍ പ്രതീകാത്മകമായി വെടിയുതിര്‍ക്കുകയും കോലത്തില്‍ നിന്നും ചോര ഒഴുകുന്നതായി പ്രദര്‍ശിപ്പിക്കുകയും ചെയ്തത്.തുടര്‍ന്ന് ഇവര്‍ ഗാന്ധിയുടെ ഘാതകന് നാഥുറാം ഗോഡ്സെയുടെ പ്രതിമയില്‍ ഹാരാര്‍പ്പണവും നടത്തി ഗോഡ്സെക്ക് മുദ്രാവാക്യവും വിളിക്കുന്നതിന്റെ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചിരുന്നു.സംഭവം വിവാദമായതോടെയാണ് ഹിന്ദു മഹാസഭാ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തത്.നേരത്തേ സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേര്‍ അറസ്റ്റിലായിരുന്നു.