രാജ്കോട്ട്:ഗുജറാത്തിലെ ഗിര്‍ വനത്തില്‍ സിംഹങ്ങള്‍ ചാവുന്നത് പതിവാകുന്നു.കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി 11 സിംഹങ്ങളുടെ ജഡാവശിഷ്ടങ്ങളാണ് കണ്ടെത്തിയത്.മരണകാരണം കണ്ടെത്താന്‍ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു.ഗിര്‍ വനത്തിലെ ഗല്‍ഖനിയ റേഞ്ചില്‍നിന്നാണ് അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. ജഡങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനായി സമീപത്തെ ജുനഗഡ് മൃഗാശുപത്രിയിലേക്ക് അയച്ച തായി വനം പരിസ്ഥിതി മന്ത്രാലയം അറിയിച്ചു.
സിംഹങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലുകളില്‍ സംഭവിക്കുന്ന മുറിവുകളെത്തുടര്ന്നാണ് എട്ടെണ്ണം ചത്തതെന്നാണ് പ്രാഥമികമായുള്ള കണ്ടെത്തല്‍.കൂടുതല്‍ വിവരങ്ങള്‍ പോസ്റ്റുമാര്‍ട്ടത്തിന് ശേഷമേ പറയാനാകൂ.എന്നാല്‍ കഴിഞ്ഞ നാലു വര്‍ഷമായി ഇവിടെ സിംഹങ്ങള്‍ ചത്തൊടുങ്ങുന്നത് പതിവാണ്.2015 ലെ സെന്‍സസ് പ്രകാരം ഗിര്‍ വനത്തില്‍ 520 സിംഹങ്ങളുണ്ട്.