ലക്നൗ: ഗുജറാത്ത് നിയമസഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിന് സമാജ്വാദി പാര്‍ട്ടിയുടെ പിന്തുണ. തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് അധ്യക്ഷന്‍ അഖിലേഷ് യാദവ് വ്യക്തമാക്കി. സമാജ്വാദി പാര്‍ട്ടി അഞ്ച് സീറ്റുകളില്‍ മാത്രം മത്സരിക്കും. ബിജെപി വിരുദ്ധ പാര്‍ട്ടികളുടെ വോട്ട് വിഘടിക്കാതിരിക്കാനാണ് പാര്‍ട്ടി അഞ്ച് സീറ്റുകളില്‍ മാത്രം മത്സരിക്കുന്നതെന്ന് അഖിലേഷ് യാദവ് പറഞ്ഞു.
ആകെയുള്ള 182 നിയമസഭ സീറ്റുകളില്‍ മറ്റുള്ളയിടങ്ങളില്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കും. വ്യക്തമായ സംഘടന ശക്തിയുള്ള ഇടങ്ങളിലാണ് സമാജ്വാദി പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുക. നേരത്തെ ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പില്‍ എസ്പി കോണ്‍ഗ്രസുമായി ചേര്‍ന്ന് മത്സരിച്ചിരുന്നു.
ഉത്തര്‍പ്രദേശ് സന്ദര്‍ശനം നടത്തിയ പ്രധാനമന്ത്രിയെയും യു.പി മുഖ്യമന്ത്രിയെയും അഖിലേഷ് യാദവ് പരിഹസിച്ചു. ബിജെപി വിരുദ്ധ ചേരിയിലെ ആര്‍ക്കുവേണ്ടിയും പ്രചരണത്തിന് ഇറങ്ങുമെന്നും അഖിലേഷ് യാദവ് കൂട്ടിച്ചേര്‍ത്തു.