അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ ആത്മവിശ്വാസം വാനോളം ഉയര്‍ത്തി ഹാര്‍ഗിക് പട്ടേലിന് പിന്നാലെ ദളിത് നേതാവ് ജിഗ്‌നേഷ് മേവാനിയും രംഗത്തെത്തി. ഗുജറാത്തില്‍ നടന്ന കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ നവസര്‍ജന്‍ റാലിയില്‍ രാഹുലിന്റെ വാഹനത്തില്‍ മേവാനിയും കയറിയതോടെ ധാരണ സംബന്ധിച്ച് ഏകദേശം വ്യക്തതയായി. റാലിക്ക് തൊട്ടുമുന്‍പ് മേവാനി, രാഹുലുമായി ഗുജറാത്തിലെ നവസാരിയില്‍ കൂടിക്കാഴ്ച്ചയും നടത്തിയിരുന്നു.
ഇന്നലെ പട്ടീദാര്‍ സമരസമിതി കണ്‍വീനര്‍ ഹാര്‍ദ്ദിക് പട്ടേലും ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപിയെ വീഴ്ത്താന്‍ തന്റെ സമുദായം കോണ്‍ഗ്രസിനൊപ്പം അണിനിരക്കുമെന്ന് വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് യുവദളിത് നേതാവും സാമൂഹ്യപ്രവര്‍ത്തകനുമായ ജിഗ്‌നേഷ് മേവാനിയും പിന്തുണ സംബന്ധിച്ച് നിലപാട് വ്യക്തമാക്കിയത്.
ജിഗ്‌നേഷ് മേവാനി ഉന്നയിച്ച 17 ആവശ്യങ്ങള്‍ തെരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ ഉള്‍പ്പെടുത്താമെന്നു രാഹുല്‍ ഉറപ്പ് നല്‍കിയതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. രാഹുലുമായുള്ള ചര്‍ച്ച ഫലപ്രദമായിരുന്നുവെന്ന് കൂടിക്കാഴ്ചയ്ക്കുശേഷം മേവാനി പറഞ്ഞു. കോണ്‍ഗ്രസ് പാര്‍ട്ടിയിലുള്‍പ്പെടെ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും ഭാഗമാകാനുമില്ലെന്നാണ് മേവാനി കഴിഞ്ഞദിവസംവരെ പറഞ്ഞിരുന്നത്. രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തുമെന്ന വാര്‍ത്തകളും അദ്ദേഹം നിഷേധിച്ചിരുന്നു.
ഇന്നലെയാണ് അടുത്തമാസം നടക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ച് പട്ടീദാര്‍ അനാമത് ആന്ദോളന്‍ സമിതി കണ്‍വീനര്‍ കൂടിയായ ഹാര്‍ദ്ദിക് പട്ടേല്‍ രംഗത്തെത്തിയത്. ബിജെപിയെ അധികാരത്തില്‍ നിന്ന് പുറത്താക്കുന്നതിന് പട്ടേല്‍ സമുദായം വോട്ടുചെയ്യണമെന്ന് ഇതിനകം നിര്‍ദേശം നല്‍കിക്കഴിഞ്ഞുവെന്നാണ്ഹാര്‍ദ്ദിക് പട്ടേല്‍ വ്യക്തമാക്കിയത്.
ഇതിന് പിന്നാലെയാണ് ദളിത് നേതാവ് മേവാനിയും കോണ്‍ഗ്രസ് പാളയത്തിലെത്തിയത്. ഹാര്‍ദ്ദിക് പട്ടേല്‍, ജിഗ്‌നേഷ് മേവാനി തുടങ്ങിയ സമുദായ, സാമൂഹ്യ നേതാക്കളും ഒകോണ്‍ഗ്രസിനൊപ്പം കൂടിയതോടെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ നില പരുങ്ങലിലാകും. കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷന്‍ ഭാരത് സോളങ്കിയും എഐസിസി ജനറല്‍ സെക്രട്ടറി അശോക് ഗെഹ്ലോട്ടും ഇതിനായി വിവിധ നേതാക്കളുമായി പലതവണ കൂടിക്കാഴ്ച നടത്തിയിരുന്നു.