പ്രധാനമന്ത്രി നരേന്ദ്രമോദി ആന്ധ്രാപ്രദേശിലെ വികസനം സംബന്ധിച്ച എല്ലാ സഹകരണവും തിരുപ്പതി ക്ഷേത്ര സന്ദർശന വേളയിൽ മുഖ്യമന്ത്രി ജഗൻമോഹൻ റെഡ്ഡിക്ക് വാഗ്ദാനം ചെയ്തു.

ജഗൻ റെഡ്ഡിയുടെ നേതൃത്വത്തിൽ മോഡിയെ തിരുപ്പതിയിൽ സ്വീകരിച്ചു, ക്ഷേത്രത്തിൽ അദ്ദേഹത്തെ ജഗൻ അനുഗമിച്ചിരുന്നു.

തിരുപ്പതി ദർശനത്തിനു മുൻപ് കേരളത്തിലെ പ്രശസ്ത ഗുരുവായൂർ ക്ഷേത്രവും മോഡി സന്ദർശിച്ചിരുന്നു.
“ആന്ധ്രയുടെ വളർച്ചക്ക് അനന്ത സാധ്യതയുണ്ട്, സംസ്ഥാനത്തിന്റെ വികസനത്തിന് കേന്ദ്രത്തിൽ നിന്നുള്ള എല്ലാ സഹകരണവും പൂർണമായി ലഭ്യമാക്കും, ” ബി.ജെ.പി സംഘടിപ്പിച്ച പൊതുയോഗത്തിൽ പ്രധാനമന്ത്രി പിന്നീട് പറഞ്ഞു.