കോഴിക്കോട്: കൊച്ചി – മംഗലാപുരം ഗെയില്‍ വാതക പൈപ് ലൈന്‍ പദ്ധതിക്കെതിരെ നടന്നുവരുന്ന സമരത്തിനിടെയുണ്ടായ അക്രമം ആസൂത്രിതമെന്ന് പോലീസ്. ഇതിന് പിന്നില്‍ തീവ്ര സ്വഭാവമുള്ള സംഘടനകളാണെന്നും മലപ്പുറത്തുനിന്നുവരെ അക്രമണത്തിനായി ആളുകളെത്തിയിരുന്നു എന്നും പോലീസ് പറയുന്നു. മലപ്പുറത്തെ ചില സംഘടനകളെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഗെയ്ല് സമരത്തിന്റെ മറവില്‍ നടന്നത് സ്റ്റേഷന് ആക്രമണമെന്നും പോലീസ്. കല്ലും വടികളുമായാണ് സമരക്കാര്‍ സ്റ്റേഷനിലെത്തിയത്. അക്രമണത്തിന് പിന്നില്‍ തീവ്രവാദ സ്വഭാവമുള്ള സഘടനകളാണെന്നും പോലീസ് പറയുന്നു. സമരത്തില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ ഉള്‍പ്പെടെയുള്ള പങ്ക് അന്വേഷിക്കുന്നുണ്ട്. ആളുകളെ ഭയവിഹ്വലരാക്കി തെറ്റിദ്ധാരണ ഉണ്ടാക്കുകയാണു സമരക്കാരുടെ ലക്ഷ്യം.
സംഭവത്തില്‍ അറസ്റ്റിലായവരെ റിമാന്‍ഡു ചെയ്തിട്ടുണ്ടെന്നും പോലീസ് കൂട്ടിച്ചേര്‍ത്തു. അതിനിടെ സമരക്കാര്‍ക്കുനേരെയുണ്ടായ പോലീസ അതിക്രമങ്ങളില്‍ പ്രതിഷേധിച്ച് യുഡിഎഫ് തിരുവമ്പാടി നിയോജകമണ്ഡലത്തില്‍ നടത്തുന്ന ഹര്‍ത്താല്‍ തുടങ്ങി. രാവിലെ ആറുമുതല്‍ അഞ്ചുവരെയാണ് ഹര്‍ത്താല്‍. നിയോജക മണ്ഡലത്തിനു പുറമെ മലപ്പുറം ജില്ലയിലെ കീഴുപറമ്പ് പഞ്ചായത്തിലും ഹര്‍ത്താല്‍ നടത്തുന്നുണ്ട്.