ചെന്നൈ:ഗോഡ്സെ തീവ്രവാദിയെന്ന പരാമര്‍ശത്തില്‍ മക്കള്‍ നീതി മയ്യം നേതാവ് കമല്ഹാസന് മുന്‍കൂര്‍ ജാമ്യം.കേസില്‍ കമല്‍ഹാസനെ അറസ്റ്റ് ചെയ്യരുതെന്ന് മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു.ജനങ്ങളെ ഭിന്നിപ്പിക്കുന്ന പരാമര്‍ശമാണെന്ന് കാട്ടി തമിഴ്നാട് സര്‍ക്കാര്‍ കമല്‍ഹാസനെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്യാന്‍ നീക്കം തുടങ്ങിയിരുന്നു.എന്നാല്‍ തന്റെ പ്രസ്താവന പിന്‍വലിക്കില്ലെന്നും നിലപാടില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും കമല്ഹാസന് വ്യക്തമാക്കിയിരുന്നു.
സ്വതന്ത്ര ഇന്ത്യ കണ്ട ആദ്യ തീവ്രവാദി ഒരു ഹിന്ദുവാണെന്നും അത് മഹാത്മാഗാന്ധിയെ വധിച്ച ഗോഡ്സെയാണെന്നുമായിരുന്നു കമല്ഹാസന് തെരഞ്ഞെടുപ്പു പ്രചരണത്തിനിടെ പറഞ്ഞത്. ഗോഡ്സെയെ ഹിന്ദു തീവ്രവാദിയെന്ന് വിളിച്ചതിനെതിരെ ബിജെപിയും അണ്ണാ ഡിഎംകെയും പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചതായി കാണിച്ച് ബിജെപി തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുകയും ചെയ്തു. പ്രസ്ഥാവനയ്ക്ക് പിന്നാലെ തമിഴ്നാട്ടില്‍ വിവിധയിടങ്ങളില്‍ തെരഞ്ഞെടുപ്പു പ്രചരണത്തിനിടെ കമല്‍ഹാസനുനേരെ ആക്രമണമുണ്ടായി.ഹിന്ദു മുന്നണി പ്രവര്‍ത്തകരും ഹനുമാന്‍സേന പ്രവര്‍ത്തകരും കമലിനുനേരെ ചീമുട്ടയും ചെരുപ്പുകളും എറിഞ്ഞു.