തിരുവനന്തപുരം:കന്നുകാലികളെ വളരെ മോശം സാഹചര്യത്തില്‍ മതിയായ തീറ്റപോലും നല്‍കാതെ വളര്‍ത്തുന്ന സ്വകാര്യ ഗോശാല ഭാരവാഹികള്‍ക്കെതിരെ നടപടിയെടുക്കുമെന്ന് മന്ത്രി കെ രാജു. ആവശ്യമെങ്കില്‍ കന്നുകാലികളെ സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി.ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന് സമീപത്തെ ഗോശാല സന്ദര്‍ശിച്ച ശേഷമാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.അടിയന്തര ചികിത്സയും ഭക്ഷണവും ഉറപ്പാക്കും. ട്രസ്റ്റിന്റെ പ്രവര്‍ത്തനത്തെക്കുറിച്ച് പരിശോധിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചതായി മന്ത്രി പറഞ്ഞു.
സുരേഷ് ഗോപി എം.പി ഉള്‍പ്പെടെയുള്ളവര്‍ അംഗമായ സ്വകാര്യ ട്രസ്റ്റ് നടത്തുന്ന ഗോശാലയിലെ പശുക്കളാണ് ദുരവസ്ഥയില്‍ കഴിയുന്നത്.പത്മനാഭസ്വാമി ക്ഷേത്രത്തിലെ പാലഭിഷേകത്തിന് പാല്‍ നല്‍കാനെന്ന പേരിലാണ് സ്വകാര്യ ട്രസ്റ്റ് ക്ഷേത്ര പരിസരത്ത് ഗോശാല ആരംഭിച്ചത്.19 പശുക്കളും 17 കിടാങ്ങളും അടക്കം 36 കാലികളാണ് ഗോശാലയിലുള്ളത്.തുടക്കത്തില്‍ നല്ലരീതിയില്‍ പശുക്കളെ സംരക്ഷിച്ചെങ്കിലും തുടര്‍ന്ന് മതിയായ തീറ്റപോലും നല്‍കാതെയായി.ഇപ്പോള്‍ പശുക്കളെല്ലാം എല്ലുന്തി ദയനീയാവസ്ഥയിലാണ് കഴിയുന്നത്. കീറിയ ടാര്‍പോളിന്‍ കെട്ടിയ ഷെഡിലാണ് പശുക്കളെ കെട്ടിയിരിക്കുന്നത്.
മിണ്ടാപ്രാണികളുടെ ദുരിതം വാര്‍ത്തയായതോടെ സര്‍ക്കാര്‍ ഇടപെടുകയായിരുന്നു.ഇന്നലെ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഗോശാലയിലെത്തി പശുക്കളുടെ ദുരവസ്ഥ നേരില്‍ക്കണ്ടു.വേണ്ട നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞിരുന്നു.