ബെംഗളൂരു: ഗൗരി ലങ്കേഷ് വധത്തില്‍ ഇതുവരെ കുറ്റവാളികളെ പിടികൂടാന്‍ കഴിയാത്തതിനെ തുടര്‍ന്ന് പ്രതികളെ പിടികൂടാന്‍ പൊതുജനങ്ങളുടെ സഹകരണം തേടി പ്രതികളുടെ രേഖാചിത്രം പ്രത്യേക അന്വേഷണ സംഘം പുറത്തു വിട്ടു.
കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കെടുത്തവരെന്ന് കരുതുന്ന രണ്ട് പ്രതികളുടെ മൂന്ന് ചിത്രങ്ങളാണ് ബെംഗളൂരുവില്‍ ചേര്‍ന്ന വാര്‍ത്താ സമ്മേളനത്തില്‍ ഉദ്യോഗസ്ഥര്‍ പുറത്തു വിട്ടത്.
വ്യത്യസ്ത ദൃക്സാക്ഷി വിവരണത്തിന്റെ അടിസ്ഥാനത്തില്‍ വരച്ച ചിത്രങ്ങളാണ് ഇവ. പ്രതികള്‍ ധരിച്ചിരുന്ന കമ്മലിന്റേയോ നെറ്റിയിലെ കുറിയുടേയോ അടിസ്ഥാനത്തില്‍ പ്രതികളുടെ മതമോ ബന്ധമോ ഉറപ്പാക്കാനാവില്ല. അവ അന്വേഷണ സംഘത്തെ തെറ്റിദ്ധരിപ്പിക്കാന്‍ വേണ്ടി ചെയ്തതാണെന്നാണ് പോലീസ് കരുതുന്നതെന്ന് പ്രത്യേക അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥനായ ബികെ സിങ് പറഞ്ഞു.
പ്രതികള്‍ക്ക് ഏതെങ്കിലു സംഘടനയുമായി ബന്ധമുണ്ടോ എന്ന് ഇതുവരെ തെളിഞ്ഞിട്ടില്ലെന്നും ബികെ സിങ് വ്യക്തമാക്കി. സെപ്തംബര്‍ അഞ്ചിന് രാതിരിയാണ് സ്വന്തം വസതിയില്‍ ഗൗരി ലങ്കേഷ് വെടിയേറ്റ് കൊല്ലപ്പെട്ടത്.