തിരുവനന്തപുരം:ചാരക്കേസില്‍ പത്മജയുടെ വെളിപ്പെടുത്തലുകളെ തള്ളി കെ.മുരളീധരന്‍.കേരളത്തിലെ നേതാക്കളാരും കെ കരുണാകരനെ ചതിച്ചിട്ടില്ലെന്നും നരസിംഹറാവുവാണ് ചതിച്ചതെന്നും മുരളീധരന്‍ തിരുവനന്തപുരത്ത് മീറ്റ് ദി പ്രസ് പരിപാടിയില്‍ പറഞ്ഞു.
ചാരക്കേസിന് പിന്നില്‍ കൊടും ചതിയാണെന്നും നരസിംഹറാവു ചതിച്ചുവെന്നും അച്ഛന്‍ വ്യക്തമായി പറഞ്ഞിരുന്നു.കേരളത്തിലെ ഏതെങ്കിലും നേതാക്കള്‍ ചതിച്ചതായി അദ്ദേഹം തന്നോട് പറഞ്ഞിട്ടില്ല.പദ്മജയോട് കൂടുതല്‍ എന്തെങ്കിലും പറഞ്ഞുവോയെന്ന് തനിക്കറിയില്ലെന്നും മുരളീധരന്‍ വ്യക്തമാക്കി.ചാരക്കേസിന്റെ പിന്നാമ്പുറങ്ങള്‍ കൂടുതല്‍ ചര്‍ച്ച ചെയ്യുന്നതും ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കുന്നതും പാര്‍ട്ടിക്ക് ഗുണം ചെയ്യില്ലെന്നും മുരളീധരന്‍ പറഞ്ഞു.
ചാരക്കേസിന് പിന്നില്‍ ഇന്നും സജീവ രാഷ്ട്രീയത്തിലുള്ള അഞ്ച് നേതാക്കളാണെന്ന് കെ.കരുണാകരന്റെ മകള്‍ പദ്മജ ആരോപിച്ചിരുന്നു.എന്നാല്‍ പദ്മജയുടെ വെളിപ്പെടുത്തലുകളെ തള്ളിക്കളഞ്ഞുകൊണ്ടാണ് മുരളി രംഗത്തെത്തിയിരിക്കുന്നത്.