കൊല്ലം:ചിതറ കൊല്ലപ്പെട്ട ബഷീറിന്റെ സഹോദരന്റെ മൊഴി തള്ളി ദൃക്‌സാക്ഷി. പാര്‍ട്ടിയുമായി ബന്ധപ്പെട്ട ഒരു കാര്യവും പ്രതി ഷാജഹാന്‍ പറഞ്ഞിട്ടില്ലെന്നും സംഭവ സമയത്ത് ബഷീറിന്റെ സഹോദരന്‍ സലാഹുദ്ദീന്‍ സ്ഥലത്തില്ലായിരുന്നെന്നും ദൃക്‌സാക്ഷിയും സലാഹുദ്ദീന്റെ ഭാര്യയുമായ ഷാഹിദ പറയുന്നു. കോണ്‍ഗ്രസുകാരോട് കളിച്ചാല്‍ ഇങ്ങനെയിരിക്കും എന്ന് പ്രതി ഷാജഹാന്‍ പറഞ്ഞയായാണ് സലാഹുദ്ദീന്‍ പോലീസിനു നല്‍കിയ മൊഴി. ഈ മൊഴി എഫ്‌ഐആറിലും രേഖപ്പെടുത്തിയിട്ടുണ്ട്.
അതേസമയം കൊലപാതകം രാഷ്ട്രീയ പ്രേരിതമല്ലെന്നും വ്യക്തിവൈരാഗ്യമാണെന്നാണ് കൊലയ്ക്കു പിന്നിലെന്നുമാണ് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്. ചിതറയിലേത് പെരിയ കൂട്ടക്കൊലപാതകത്തിനു പകരം വീട്ടലാണെന്നും രാഷ്ട്രീയ കൊലപാതകമാണെന്നും സിപിഎം സംസ്ഥാനസെക്രട്ടറി കോടിയേരി ആരോപിച്ചിരുന്നു.