ചെന്നൈ : ഐ ഐ ടി മദ്രാസിലെ വിദ്യാർത്ഥിനി ഫാത്തിമ ലത്തീഫ് ആത്മഹത്യ ചെയ്തതിനു പിന്നിലെ ദുരൂഹത നീക്കാൻ അന്വേഷണം ഊർജ്ജിതമാക്കുന്നു.ആരോപിതരായവരെ ഇന്നലെ  മണിക്കൂറുകൾ ചോദ്യം ചെയ്തിരുന്നു . ഫാത്തിമയുടെ  വീട്ടുകാർ സംശയം പ്രകടിപ്പിച്ച അദ്ധ്യാപകൻ  സുദർശൻ പദ്മനാഭനെ വീണ്ടും ചോദ്യം ചെയ്യും .ചില അധ്യാപകരെയും വിദ്യാർത്ഥികളെയും വീണ്ടും ചോദ്യം ചെയ്യും എന്നാണു സൂചന .’ ചിന്താബർ ‘ സംഘടനയുടെ നേതൃത്വത്തിൽ മദ്രാസ് ഐ ഐ ടി ക്കുള്ളിൽ നടന്ന അനിശ്ചിതകാല നിരാഹാര സമരം വിദ്യാർഥികൾ അവസാനിപ്പിച്ചു .ആവശ്യങ്ങളിൽ ചിലതു ഐ ഐ ടി അധികാരികൾ അംഗീകരിക്കുകയും മറ്റു ചില ആവശ്യങ്ങൾ പരിഗണിക്കാം എന്ന ഉറപ്പിന്മേലുമാണ് വിദ്യാർഥികൾ  സമരം അവസാനിപ്പിച്ചത് .മദ്രാസ് ഐ ഐ ടിയിൽ എല്ലാ വകുപ്പുകളിലും പരാതി പരിഹാര സെൽ രൂപീകരിക്കും .വിദ്യാർത്ഥികളുടെ മാനസിക സമ്മർദം കുറയ്ക്കാൻ വിദഗ്ദ്ധരുടെ സേവനം ലഭ്യമാക്കും .ഫാത്തിമയുടെ ആത്മഹത്യയിൽ ആഭ്യന്തര അന്വേഷണം വേണം എന്ന ആവശ്യം പരിഗണിക്കും .
മദ്രാസ് ഐ ഐ ടിയിൽ വിദ്യാർത്ഥി രാഷ്ട്രീയം അനുവദനീയമല്ല.  “ചിന്താബർ ” എന്ന സംഘടന സാംസ്‌കാരിക മേഖലയിൽ വിദ്യാർത്ഥികൾക്കിടയിൽ പ്രവർത്തിച്ചിരുന്ന   സംഘടനയാണ് .ഫാത്തിമ ലത്തീഫിന്റെ ആത്മഹത്യയിലെ ദുരൂഹത  പെട്ടന്നതിനൊരു രാഷ്ട്രീയ മാനം കൈവരുത്തുകയായിരുന്നു .