ദില്ലി:സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ്‌ക്കെതിരായി ലൈംഗികാരോപണമുന്നയിച്ച
പരാതിക്കാരി ആശങ്കയറിയിച്ച്
ആഭ്യന്തര സമിതിക്ക് കത്തയച്ചു. തന്റെ ഭാഗം കേള്‍ക്കാതെ വ്യക്തിഹത്യ നടത്തുകയാണെന്നും പരാതി ഏകപക്ഷീയമായി തള്ളുമോയെന്ന് ആശങ്കയുണ്ടെന്നും യുവതി കത്തില്‍ പറയുന്നു.
സുപ്രീംകോടതി ആഭ്യന്തരസമിതിക്കെതിരെയും പരാതിക്കാരി രംഗത്തെത്തി. സമിതിയിലെ അംഗമായ ജസ്റ്റിസ് എന്‍ വി രമണ ചീഫ് ജസ്റ്റിസിന്റെ വസതിയിലെ സ്ഥിരം സന്ദര്‍ശകനാണെന്നും രമണയെ സമിതിയില്‍ ഉള്‍പ്പെടുത്തിയതില്‍ ആശങ്കയുണ്ടെന്നും പരാതിക്കാരി പറയുന്നു.