ദില്ലി:കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് തെരഞ്ഞെടുപ്പു കമ്മീഷന്റെ കാരണം കാണിക്കല്‍ നോട്ടീസ്.’ചൗക്കിദാര്‍ ചോര്‍ ഹെ’പരാമര്‍ശത്തില്‍ 24 മണിക്കൂറിനകം മറുപടി നല്‍കണമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ രാഹുല്‍ ഗാന്ധിയോട് ആവശ്യപ്പെട്ടിരിക്കുന്നത്.
അമേഠിയില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനെത്തിയപ്പോഴാണ് ‘ചൗക്കിദാര്‍ ചോര്‍ ഹെ’ (കാവല്‍ക്കാരന്‍ കള്ളനെന്ന്) സുപ്രീംകോടതിയും ശരിവെച്ചുവെന്ന് രാഹുല്‍ പറഞ്ഞത്. പരാമര്‍ശം തെരഞ്ഞെടുപ്പ് ചട്ട ലംഘനമാണെന്ന് കാണിച്ച് ബിജെപി തെരഞ്ഞെടുപ്പു കമ്മീഷനെ സമീപിക്കുകയായിരുന്നു .പ്രസംഗത്തിന്റെ വീഡിയോ ദൃശ്യങ്ങളും പരാതിക്കൊപ്പം നല്‍കിയിരുന്നു.ഇത് പരിശോധിച്ച ശേഷമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ രാഹുല്‍ ഗാന്ധിക്ക് ചട്ടലംഘനം കാണിച്ച് നോട്ടീസ് അയച്ചത്.
രാഹുല്‍ ഗാന്ധിയുടെ മറുപടിയുടെ അടിസ്ഥാനത്തിലാവും കമ്മീഷന്‍ തുടര്‍ നടപടി കൈക്കൊള്ളുക. സുപ്രീംകോടതിയെ പരാമര്‍ശിച്ചതിനാല്‍ രാഹുല്‍ ഗാന്ധിക്കെതിരെ കോടതിയലക്ഷ്യക്കേസുമുണ്ട്. 22ന് കേസ് കോടതി പരിഗണിക്കും.