റോഷന് ആന്‍ഡ്രൂസും നിവിന്‍ പോളിയും ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രം ‘കായംകുളം കൊച്ചുണ്ണി’യുടെ ചിത്രീകരണം അണിയറയില്‍ പുരോഗമിക്കുന്നു. ബോബി-സഞ്ജയ് ടീമിന്റെ തിരക്കഥയില്‍ ശ്രീ ഗോകുലം ഫിലിംസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് ചിത്രം നിര്‍മ്മിക്കുന്നത്. പത്തൊമ്പതാം നൂറ്റാണ്ടില്‍ തിരുവിതാംകൂറിലെ കവര്‍ച്ചക്കാരനായ കൊച്ചുണ്ണിയുടെ യഥാര്‍ഥ ജീവിതം പ്രമേയമാകുന്ന ചിത്രത്തെ ഏറെ പ്രതീക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്.
നിവിന്റെ കരിയറിലെ ബിഗ്ബഡ്ജറ്റ് സിനിമയായിരിക്കും കായംകുളം കൊച്ചുണ്ണിയെന്നാണ് ലഭിക്കുന്ന വിവരങ്ങള്‍. 15 കോടിയാണ് ചിത്രത്തിന്റെ നിര്‍മ്മാണ ചിലവ്. മംഗലാപുരത്തും പരിസര പ്രദേശങ്ങളിലെയും ചിത്രീകരണം കഴിഞ്ഞാലുടന്‍ ടീം ശ്രീലങ്കയിലേക്ക് പോകും. ശ്രീലങ്കയിലെ വനപ്രദേശങ്ങളില്‍ അവസാന ഘട്ട ഷൂട്ടിംഗ് നടത്താനാണ് തീരുമാനം.
കായംകുളം കൊച്ചുണ്ണിയുടെ വേഷം ചെയ്യാന്‍ നിവിന്‍ കളരിപ്പയറ്റ്, കുതിര സവാരി എന്നിവയും മറ്റ് അഭ്യാസമുറകളും പരിശീലിച്ചതായാണ് വിവരം. അമലപോളാണ് നായികയായെത്തുന്നത്. കൊച്ചുണ്ണിയുടെ ജീവിതത്തില്‍ അറിയപ്പെടാതെ പോയ സംഭവങ്ങളാണ് ചിത്രത്തില്‍ പ്രതിപാദിക്കുന്നതെന്നാണ് അണിയറ പ്രവര്‍ത്തകര്‍ നല്കുന്ന സൂചന.
ബാബു ആന്റണി, സണ്ണി വെയ്ന്‍ എന്നിവരാണ് മറ്റ് പ്രധാനവേഷങ്ങള്‍ കൈകാര്യം ചെയ്യുന്നത്. ചിത്രത്തിനായി ബിനോദ് പ്രധാന് ഛായാഗ്രഹണവും ദേശീയ പുരസ്കാര ജേതാവ് പിഎം സതീഷ് ശബ്ദമിശ്രണവും നിര്‍വ്വഹിക്കുന്നു. അടുത്ത വര്‍ഷം ചിത്രം തിയറ്ററുകളില്‍ എത്തും.