നെയ്യാറ്റിന്‍കര: ജപ്തി നടപടികളെത്തുടര്‍ന്ന് അമ്മയും മകളും ആത്മഹത്യ ചെയ്ത സംഭവത്തില്‍ ബാങ്ക് അധികൃതര്‍ക്കെതിരെ ഗൃഹനാഥന്.വായ്പ തിരിച്ചടവിനുള്ള രേഖയില്‍ ബാങ്കുകാര് മകളുടെ ഒപ്പും വാങ്ങിയെന്ന് മരിച്ച വൈഷ്ണവിയുടെ അച്ഛന് ചന്ദ്രന്.രേഖയില്‍ ഒപ്പിട്ടതോടെ മകള്‍ കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്നെന്നും ചന്ദ്രന് പറഞ്ഞു. വായ്പ തിരിച്ചടക്കണം എന്നാവശ്യപ്പെട്ട് ബാങ്ക് അധികൃതര്‍ നിരന്തരം ലേഖയെ വിളിച്ചിരുന്നുവെന്നും അതിന്റെ തെളിവ് ഫോണിലുണ്ടെന്നും ചന്ദ്രന് പറയുന്നു.
എന്നാല്‍ ചന്ദ്രന്റെ ആരോപണങ്ങളെല്ലാം ബാങ്ക് അധികൃതര്‍ നിഷേധിച്ചു. മകള്‍ ഒപ്പിടണമെന്ന് ആവശ്യപ്പെട്ടിട്ടില്ലെന്നും കോടതി നിയോഗിച്ച കമ്മീഷനാണ് കുടുംബത്തിന്റെ ഒപ്പ് വാങ്ങിയതെന്നുമാണ് ബാങ്ക് അധികൃതര്‍ പറയുന്നത്. ഇതിന് സാക്ഷിയായി പോലും ബാങ്ക് പ്രതിനിധികള്‍ ഉണ്ടായിരുന്നില്ലെന്നും ബാങ്ക് വിശദീകരിക്കുന്നു.
അതേസമയം ബാങ്കിനെതിരെ പ്രതിഷേധം വ്യാപകമാണ് . പ്രതിഷേധം ഭയന്ന് നെയ്യാറ്റിന്‍കരയിലേയും സമീപത്തേയും കാനറാബാങ്ക് ശാഖകള്‍ അടച്ചിട്ടിരിക്കുകയാണ്.