വടകര:ലോക്സഭാ തെരഞ്ഞെടുപ്പില്‍ വടകരയില്‍ മല്‍സരിക്കില്ലെന്ന് ആര്‍എംപി.സിപിഎം സ്ഥാനാര്‍ത്ഥി പി ജയരാജന്റെ തോല്‍വിയാണ് പാര്‍ട്ടിക്ക് പ്രധാനമെന്നും അതിനായി യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കുമെന്നും ആര്‍എംപി സംസ്ഥാന സെക്രട്ടറി എന്‍ വേണു പറഞ്ഞു.ഇന്നു ചേര്‍ന്ന ആര്‍എംപി സംസ്ഥാന സമിതിയോഗമാണ് വടകരയില്‍ മത്സരിക്കേണ്ടെന്ന തീരുമാനമെടുത്തത്.
ടിപി ചന്ദ്രശേഖരന്റെ കൊലപാതകവുമായി ബന്ധപ്പെട്ട ആളാണ് ജയരാജനെന്നും വടകരയില്‍ കൊലപാതകി ജയിച്ചുപോകുന്ന സാഹചര്യം ഉണ്ടാകാതിരിക്കാനാണ് മത്സരിക്കേണ്ടെന്ന നിലപാടെടുത്തതെന്നും ആര്‍എംപി നേതാവ് കെ.കെ രമ മാധ്യമങ്ങളോട് പറഞ്ഞു.
വടകരയില്‍ ആര്‍എംപി നേതാവ് കെ.കെ.രമ കോണ്‍ഗ്രസിന്റെ പിന്തുണയോടെ മല്‍സരിക്കുമെന്നു പ്രചരണമുണ്ടായിരുന്നെങ്കിലും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി തന്നെ മത്സരിക്കണമെന്ന് ഹൈക്കമാന്‍ഡ് നിലപാടെടുക്കുകയായിരുന്നു.