ആട് ഒരു ഭീകരജീവിയാണ്, ആട് 2 എന്നീ സിനിമകള്‍ക്ക് ശേഷം ആട് പരമ്പരയിലെ മൂന്നാമത്തെ സിനിമ പ്രഖ്യാപിച്ചു. ഈ സിനിമയും സംവിധാനം ചെയ്യുന്നത് മിഥുന് മാനുവല്‍ തോമസ് ആണ്. നിര്‍മ്മാതാവ് വിജയ് ബാബു, മിഥുന് മാനുവല്‍, ജയസൂര്യ എന്നിവരാണ് പുതിയ പ്രൊജക്ടിനെക്കുറിച്ച് അറിയിച്ചത്. ആട് 2 റിലീസായതിന് പിന്നാലെ സിനിമയുടെ മൂന്നാം ഭാഗമൊരുങ്ങുമെന്ന അഭ്യൂഹങ്ങളുണ്ടായിരുന്നുവെങ്കിലും അതിനെക്കുറിച്ച് ഔദ്യോഗിക അറിയിപ്പുകളൊന്നും ഉണ്ടായിരുന്നില്ല. ആദ്യരണ്ട് സിനിമകളിലെ താരങ്ങളെല്ലാം തന്നെ മൂന്നാം ഭാഗത്തും അണിനിരക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഓണം റിലീസായി സിനിമ തീയറ്ററുകളിലെത്തിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. തൃശൂര്‍പൂരമാണ് റിലീസിനൊരുങ്ങുന്ന ജയസൂര്യ ചിത്രം. ആടുസീരീസിലെ ആദ്യ ചിത്രം ശ്രദ്ധിക്കപ്പെട്ടു എങ്കിലും വിജയമായില്ല. രണ്ടാം ആട് വമ്പന്‍ ഹിറ്റായി. ഷാജിയേട്ടന്റെയും പിള്ളേരുടെയും വരവിനായി പ്രേക്ഷകര്‍ കാത്തിരിക്കുകയാണ്. ഈ സിനിമയെക്കുറിച്ചുള്ള മറ്റു വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.