തിരുവനന്തപുരം:അട്ടക്കുളങ്ങരയില്‍ വനിതാ ജയില്‍ നിന്നും ചാടിയ തടവുകാരെ പിടികൂടി.ഇന്നലെ രാത്രി 11.30ഓടെയാണ് ഇരുവരെയും പൊലീസ് പിടികൂടിയത്.ചൊവ്വാഴ്ച വൈകുന്നേരമാണ് ശില്‍പ്പ, സന്ധ്യ എന്നിവര്‍ ജയില്‍ ചാടിയത്. ഇരുവര്‍ക്കെതിരെയും ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.ശില്‍പ്പയുടെ വീട്ടിലേക്ക് പോകാന്‍ തുടങ്ങുമ്പോഴാണ് പാലോട് പൊലീസും ഷാഡോ പൊലീസും ചേര്‍ന്ന് ഇവരെ പിടികൂടിയത്.
പാങ്ങോട് സ്വദേശിയായ ശില്‍പ മോഷണക്കേസിലും സന്ധ്യ മുക്കുപണ്ടം പണയപ്പെടുത്തി പണം തട്ടിയ കേസിലുമാണ് ജയിലില്‍ കിടന്നത്.ജാമ്യമെടുക്കാന്‍ പണമില്ലാത്തതിനാലാണ് ഇരുവരും ജയില്‍ ചാടിയതെന്നാണ് പോലീസ് പറയുന്നത്.
അതേ സമയം ചരിത്രത്തിലാദ്യമായി വനിതാ തടവുപുള്ളികള്‍ ജയില്‍ ചാടിയ സംഭവത്തില്‍ ജയില്‍ ജീവനക്കാരുടെ ഭാഗത്തു നിന്നും അനാസ്ഥയുണ്ടായതായി കണ്ടെത്തിയിട്ടുണ്ട്.അതുകൊണ്ടു തന്നെ് ജീവനക്കാര്‍ക്കെതിരെ നടപടിയുണ്ടാവും