ന്യൂഡല്‍ഹി:ശബരിമലയിലെ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട പുന:പരിശോധന ഹര്‍ജികള്‍ സുപ്രീം കോടതി ഈമാസം 22 ന് പരിഗണിക്കില്ല.ഭരണഘടനാ ബഞ്ചിലെ ഏക വനിതാ ജഡ്ജിയായ ഇന്ദു മല്‍ഹോത്ര മെഡിക്കല്‍ അവധിയായതിനാലാണ് ഹര്‍ജികള്‍ പരിഗണിക്കാന്‍ കഴിയാത്തതെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് അറിയിച്ചു.ഹര്‍ജി പരിഗണിക്കുന്ന പുതിയ തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.
ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജസ്റ്റിസുമാരായ റോഹിംഗ്ടണ്‍ നരിമാന്‍, എഎം ഖാന്‍വില്‍ക്കര്‍, ഡിവൈ ചന്ദ്ര ചൂഡ്, ഇന്ദു മല്‍ഹോത്ര എന്നിവരാണ് പുനഃപരിശോധന ഹര്‍ജികള്‍ പരിഗണിക്കുന്ന ഭരണഘടന ബഞ്ചിലെ അംഗങ്ങള്‍ .
വിധി വരുന്നത് വരെ കാത്തിരിക്കാന്‍ ദേവസ്വം ബോര്‍ഡ് തയ്യാറാണെന്ന് തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാര്‍ പ്രതികരിച്ചു.